ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി M.sc. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് രണ്ടുവര്‍ഷത്തെ എം.എസ്സി. പ്രോഗ്രാം നടത്തുന്നത്.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ എം.എസ്സി. പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാന്‍ യഥാക്രമം മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളും ബയോടെക്‌നോളജി എം.എസ്സി.ക്ക് അപേക്ഷിക്കാന്‍ ബയോളജിയും ഒരു മുഖ്യ വിഷയമായെടുത്ത്, ബി.എസ്സി. (ജനറല്‍/ഓണേഴ്‌സ്) ബിരുദം 55 ശതമാനം മാര്‍ക്കോടെ/തത്തുല്യ സി.ജി.പി.എ.യോടെ നേടിയിരിക്കണം.

മാത്തമാറ്റിക്‌സിന് ബി.എ. (ജനറല്‍/ഓണേഴ്‌സ്) ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷകള്‍ക്ക് 40 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. പരീക്ഷയുടെ സിലബസ് http://dtu.ac.in ല്‍ ഉള്ള ബ്രോഷറില്‍ ലഭിക്കും.

ജൂണ്‍ 24, 25 തീയതികളിലാണ് പ്രവേശനപരീക്ഷ. സാഹചര്യത്തിനനുസരിച്ച് പരീക്ഷാരീതി തീരുമാനിക്കും.

അപേക്ഷ ജൂണ്‍ 14 വരെ www.dtu.ac.in വഴി നല്‍കാം.

Content Highlights: M.sc in delhi technological university