ഹൈദരാബാദിലെ ഐ.സി.എം.ആര്‍. സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്‍ അപ്ലൈഡ് ന്യൂട്രിഷന്‍, സ്‌പോര്‍ട്‌സ് ന്യൂട്രിഷന്‍ എന്നിവയിലെ എം.എസ്‌സി. പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് എം.എസ്‌സി. സ്‌പോര്‍ട്‌സ് ന്യൂട്രിഷന്‍ നടത്തുന്നത്.

യോഗ്യത: ന്യൂട്രിഷന്‍, ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍, അപ്ലൈഡ് ന്യൂട്രിഷന്‍, ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ്, ഹോം സയന്‍സ്, ഫുഡ് സയന്‍സ്, ബയോകെമിസ്ട്രി, സുവോളജി, അപ്ലൈഡ് ന്യൂട്രിഷന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് എന്നിവയിലൊന്നില്‍ ബി.എസ്‌സി. അല്ലെങ്കില്‍ എം.ബി.ബി.എസ്. ബിരുദം ഉള്ളവര്‍ക്ക് രണ്ട് പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. കൂടാതെ, ബി.എസ്‌സി. നഴ്‌സിങ് ബിരുദക്കാര്‍ക്ക് അപ്ലൈഡ് ന്യൂട്രിഷന്‍ പ്രോഗ്രാമിലേക്കും ഫുഡ് സയന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍, ലൈഫ് സയന്‍സസ് (ബോട്ടണി, ജനറ്റിക്‌സ്, മൈക്രോബയോളജി) ബി.എസ്‌സി., ബി.എ.എം.എസ്. ബിരുദക്കാര്‍ക്ക് സ്‌പോര്‍ട്‌സ് ന്യൂട്രിഷന്‍ എം.എസ്‌സിക്കും അപേക്ഷിക്കാം.

സെപ്റ്റംബര്‍ 18-ന് നടക്കുന്ന അഖിലേന്ത്യ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. അപേക്ഷ nin.res.in വഴി ഓഗസ്റ്റ് 31 വരെ നല്‍കാം.

Content Highlights: M.Sc in applied nutrition, sports nutrition, apply now