യു.ജി./പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന്‍ പ്രവേശനത്തീയതി നീട്ടി

2021-22 അധ്യയനവര്‍ഷത്തെ യു.ജി., പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന്‍ പ്രവേശനത്തീയതി നീട്ടി.

വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍. ഫോണ്‍ 0481-2733681 (ബി.എ.), 0481-2733624 (ബി.കോം.), 8330013006 (എം.എ., എം.കോം., എം.എസ്സി.), 8330013005 (ബി.എ., ബി.കോം., എം.എ., എം.കോം., എം.എസ്.സി.)

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (2020 അഡ്മിഷന്‍-റെഗുലര്‍) പരീക്ഷകള്‍ ഡിസംബര്‍ 21 മുതല്‍ നടക്കും. ഒന്നാം സെമസ്റ്റര്‍ ബി.എച്ച്.എം. (2020 അഡ്മിഷന്‍-െറഗുലര്‍/ 2019-2013 അഡ്മിഷന്‍-സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ 10 മുതല്‍ നടക്കും.

അപേക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ എം.സി.എ. (2020 അഡ്മിഷന്‍-റെഗുലര്‍/ 2019, 2018, 2017 അഡ്മിഷന്‍-സപ്ലിമെന്ററി), അഫിലിയേറ്റഡ് കോളേജുകളിലെ 2015, 2016 അഡ്മിഷന്‍-സപ്ലിമെന്ററി, സീപാസിലെ 2016 അഡ്മിഷന്‍-സപ്ലിമെന്ററി/ അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും 2014 അഡ്മിഷന്‍-ലാറ്ററല്‍ എന്‍ട്രി മേഴ്സി ചാന്‍സ് (അഫിലിയേറ്റഡ് കോളേജുകള്‍, സീപാസ്) പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. (പുതിയ സ്‌കീം 2020 അഡ്മിഷന്‍-റെഗുലര്‍/ 2019 അഡ്മിഷന്‍-ഇംപ്രൂവ്മെന്റ്/ റീ അപ്പിയറന്‍സ്, 2018, 2017 അഡ്മിഷന്‍-റീ അപ്പിയറന്‍സ്), സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷന്‍-റീ അപ്പിയറന്‍സ്/ 2013 അഡ്മിഷന്‍-മേഴ്സി ചാന്‍സ്), രണ്ടാം സെമസ്റ്റര്‍ സൈബര്‍ ഫൊറന്‍സിക് (സി.ബി.സി.എസ്. 2020 അഡ്മിഷന്‍-റെഗുലര്‍/ 2019 അഡ്മിഷന്‍-ഇംപ്രൂവ്മെന്റ്/ റീ അപ്പിയറന്‍സ്, സി.ബി.സി.എസ്. 2014-2018 അഡ്മിഷന്‍-റീ അപ്പിയറന്‍സ്) യു.ജി. പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.

പിഎച്ച്.ഡി. പ്രവേശനപരീക്ഷ

വിവിധ വകുപ്പുകളില്‍ പിഎച്ച്.ഡി. രജിസ്ട്രേഷനുള്ള പ്രവേശനപരീക്ഷ ഡിസംബര്‍ 11, 12 തീയതികളില്‍ കോട്ടയം സി.എം.എസ്. കോളേജില്‍ നടക്കും. വിവരങ്ങള്‍ക്ക് phd.mgu.ac.in ഫോണ്‍ 0481-2732947.

പരീക്ഷാഫലം

2021 മാര്‍ച്ചിലെ ആറാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റര്‍ ഡിസിപ്ലിനറി മാസ്റ്റര്‍ ഓഫ് സയന്‍സ് (2017-22 ബാച്ച്-സി.എസ്.എസ്.), 2021 ഫെബ്രുവരിയിലെ രണ്ടാംവര്‍ഷ ബി.എസ്സി. നഴ്സിങ് (പഴയ സ്‌കീം) മേഴ്സി ചാന്‍സ്/സപ്ലിമെന്ററി, 2021 ഒക്ടോബറില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. മലയാളം (ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍), എം.ഫില്‍. ഇംഗ്ലീഷ് (ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍), എം.ഫില്‍. തിയേറ്റര്‍ ആര്‍ട്സ് (ഫൈന്‍ ആര്‍ട്സ്) (2019-2020) സി.എസ്.എസ്.,

2021 ജനുവരിയിലെ മൂന്നാം സെമസ്റ്റര്‍ എം.എസ്സി. മാത്തമാറ്റിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ

സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ് എസ്.ബി. ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന ഗവേഷണപദ്ധതിയില്‍ ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ താത്കാലിക ഒഴിവുണ്ട്.

വിവരങ്ങള്‍ക്ക് ഫോണ്‍: 8281082083.

Content Highlights: M.G University Notifications