കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ ദെഹ്‌റാദൂണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി എംപവര്‍മെന്റ് ഓഫ് പഴ്‌സണ്‍സ് വിത്ത് വിഷ്വല്‍ ഡിസെബിലിറ്റീസ് (എന്‍.ഐ.ഇ.പി.വി.ഡി.), സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (വിഷ്വല്‍ ഇംപെയര്‍മെന്റ്) എം.എഡ്., ബി.എഡ്. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

*എം.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (വിഷ്വല്‍ ഇംപെയര്‍മെന്റ്) പ്രോഗ്രാമിന് അംഗീകൃത ബി.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (വിഷ്വല്‍ ഇംപെയര്‍മെന്റ്) ബിരുദം/തത്തുല്യ യോഗ്യത വേണം. ബി.എഡും അംഗീകൃത ഒരുവര്‍ഷ/ രണ്ടുവര്‍ഷ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (വിഷ്വല്‍ ഇംപെയര്‍മെന്റ്) ഡിപ്ലോമ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം.

*ബി.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (വിഷ്വല്‍ ഇംപെയര്‍െമന്റ്) പ്രോഗ്രാം പ്രവേശനത്തിന് ബി.എ./ബി.എസ്‌സി./ബി.കോം. ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, കെമിസ്ട്രി, ബോട്ടണി, ഫിസിക്‌സ്, സുവോളജി എന്നീ വിഷയങ്ങളില്‍ രണ്ട് എണ്ണം (ഓരോന്നും 200 മാര്‍ക്കിന്) ബിരുദതലത്തില്‍ പഠിച്ചിരിക്കണം.

രണ്ട് കോഴ്‌സുകള്‍ക്കും യോഗ്യതാ പ്രോഗ്രാം മാര്‍ക്ക് സംബന്ധിച്ച വ്യവസ്ഥയുണ്ട്.

ജനുവരി 16ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പ്രവേശനപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ജനറല്‍ നോളജ്, ജനറല്‍ ഇന്റലിജന്‍സ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, എജ്യുക്കേഷണല്‍ സൈക്കോളജി (എം.എഡിന്)/ റീസണിങ് (ബി.എഡിന്) എന്നിവയില്‍നിന്ന് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളും (20 വീതം), ഡിസെബിലിറ്റി അവയര്‍നസി (വിവരണാത്മക രീതിയില്‍  20 ചോദ്യങ്ങള്‍)ല്‍നിന്നു ചോദ്യങ്ങള്‍ ഉണ്ടാകും. അപേക്ഷാഫോറം ഉള്‍പ്പെടുന്ന പ്രോസ്‌പെക്ടസ് www.nivh.gov.in ല്‍നിന്നു ഡാണ്‍ലോഡു ചെയ്‌തെടുക്കാം. സ്ഥാപനത്തില്‍നിന്നും നേരിട്ടോ തപാല്‍ വഴിയോ വാങ്ങാം. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് ജനുവരി 13നകം ലഭിക്കണം.