പി.എച്ച്.ഡി. പരീക്ഷ മാറ്റി

നവംബര്‍ 23 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിങ്/കോഴ്‌സ് വര്‍ക്ക് ജൂലായ് 2020 പരീക്ഷ ഡിസംബര്‍ 6,7,8 തീയതികളില്‍ നടക്കും.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 13-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലായ് 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ രണ്ട് വരെയും 170 രൂപ പിഴയോടെ നാല് വരെയും ഫീസടച്ച് ആറ് വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ്സി. ഫൊറന്‍സിക് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ ബി.എസ്സി. നവംബര്‍ 2019 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ആറ് വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

സര്‍വകലാശാലാ എന്‍ജിനിയറിങ് കോളേജിലെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഇ.സി., ഇ.ഇ., എം.ഇ., ഐ.ടി., പി.ടി. ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ആറ് വരെ അപേക്ഷിക്കാം.

എം.എ. ഇംഗ്ലീഷ് പ്രവേശനം

അഫിലിയേറ്റഡ് കോളേജുകളില്‍ 2021-22 അധ്യയന വര്‍ഷത്തെ എം.എ. ഇംഗ്ലീഷിന് അപേക്ഷ സമര്‍പ്പിച്ച, ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്ത ബിരുദധാരികള്‍ക്ക് പ്രവേശനപ്പരീക്ഷയ്ക്ക് ഹാജരാകാന്‍ സര്‍വകലാശാലാ വെബ്‌സൈറ്റിലെ കണ്‍ഫര്‍മേഷന്‍ ലിങ്കില്‍ ലോഗിന്‍ചെയ്ത് സമ്മതം നല്‍കണം. അല്ലാത്തപക്ഷം പ്രവേശനപ്പരീക്ഷയ്ക്ക് പരിഗണിക്കുന്നതല്ല. പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ പിന്നീട് അറിയിക്കും. ഫോണ്‍ 0494 2407017.

എം.എ. ഹിസ്റ്ററി പ്രവേശനം

സര്‍വകലാശാലാ പഠനവകുപ്പില്‍ എം.എ. ഹിസ്റ്ററി പ്രവേശനലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 24-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ നടക്കും. ലിസ്റ്റ് വെബ്‌സൈറ്റില്‍. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള മെമ്മോ ഇ-മെയിലില്‍ അയയ്ക്കും.

സുവേഗ സമയം ദീര്‍ഘിപ്പിച്ചു

വിദ്യാര്‍ഥികളുടെ സംശയനിവാരണങ്ങള്‍ക്കുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ സേവന വിഭാഗമായ സുവേഗ ഇനി മുതല്‍ രാവിലെ എട്ട് തൊട്ട് വൈകീട്ട് ആറ് വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. Ph. 0494 2660600.

എം.എസ്സി ഫുഡ്‌സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രവേശനം

സര്‍വകലാശാല 2021-22 വര്‍ഷത്തെ എം.എസ്സി. ഫുഡ്‌സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിച്ച ബി.എസ്സി. ഫുഡ്‌സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക്/ഗ്രേഡ് എന്‍ട്രി നടത്തുന്നതിനുള്ള ലിങ്ക് പ്രവേശന വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ (admission.uoc.ac.in) ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ 23-നകം മാര്‍ക്ക് എന്‍ട്രി നടത്തണം, അല്ലാത്തവരെ പ്രവേശനനടപടികളില്‍ ഉള്‍പ്പെടുത്തുന്നതല്ല.ഫോണ്‍ 0494 2407016

Content Highlights: M.A English Admission, P.hd Exam Reschedule: calicut university news