LLBതിരുവനന്തപുരം: നാല് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2016 - 17 അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി. കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ, തത്തുല്യമായ മറ്റേതെങ്കിലും പരീക്ഷയോ 45 ശതമാനം മാര്‍ക്കോടെ വിജയിക്കണം. 

ജൂലായ് 29 മുതല്‍ ആഗസ്ത് 8 വൈകുന്നേരം 3 മണി വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ http://cee-kerala.org/index.php/llb-5-year/llb-5-2016 എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

പ്രവേശന പരീക്ഷ: ആഗസ്ത് 21

പരീക്ഷ കേന്ദ്രങ്ങള്‍: തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://cee-kerala.org/docs/llb5_2016/pros.pdf

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്‌, അനുബന്ധ രേഖകള്‍ സഹിതം ആഗസ്ത് എട്ട്  അഞ്ച് മണിക്കുള്ളില്‍ കമ്മീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തി നഗര്‍, തിരുവനന്തപുരം - 695001 എന്ന വിലാസത്തില്‍ ലഭിക്കണം.