തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷനില്‍ (എല്‍.എന്‍.സി.പി.ഇ.) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (ബി.പി.എഡ്.) പ്രോഗ്രാം പ്രവേശനത്തിന് ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബാച്ചിലര്‍ ബിരുദം ഉള്ളവര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ നിര്‍ബന്ധ/ഇലക്ടീവ് വിഷയമായി പഠിച്ചു നേടിയ ബിരുദധാരികള്‍, മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയമുള്ള ബിരുദധാരികളായ ട്രെയിന്‍ഡ് ഇന്‍ സര്‍വീസ് ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍/പരിശീലകര്‍, പ്രോ?െസ്പക്ടസില്‍ വ്യക്തമാക്കിയിട്ടുള്ള സ്‌പോര്‍ട്‌സ് മേഖലയിലെ നിശ്ചിത പങ്കാളിത്തം/നേട്ടങ്ങള്‍ ഉള്ള ബിരുദധാരികള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.

രണ്ടുവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷാര്‍ഥി ബി.പി.ഇ./ബി.പി.ഇ.എഡ്./ബി.എസ്‌സി. (പി.ഇ.) ബിരുദം നേടിയിരിക്കണം. അപേക്ഷകരുടെ പ്രായം 1.7.2021ന് 25ല്‍ താഴെ.

ഒരുവര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായം 1.7.2021ന് 30.

വിശദവിവരങ്ങള്‍ക്ക്  https://www.lncpe.gov.in/ ലെ സന്ദര്‍ശിക്കാം. അപേക്ഷ ഒക്ടോബര്‍ 15 വൈകീട്ട് ആറുവരെ ഓണ്‍ലൈനായി നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്തുവെക്കണം. അഡ്മിഷന്‍ ടെസ്റ്റിന് ഹാജരാകുമ്പോള്‍ പ്രോസ്പക്ടസില്‍ പറഞ്ഞിട്ടുള്ള രേഖകളും പ്രിന്റ് ഔട്ടും ഹാജരാക്കണം.

Content Highlights: Lakshmi bhai national college of physical education Admissions 2021