കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) വിവിധ എം.എസ്സി./എം.എഫ്, എസ്സി. കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 31 വരെയായി ദീര്‍ഘിപ്പിച്ചു. 

ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, അപ്ലൈഡ് ജിയോളജി, ബയോ ടെക്‌നോളജി, ക്ലൈമറ്റ് സയന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, മറൈന്‍ ബയോളജി, മറൈന്‍ കെമിസ്ട്രി, മറൈന്‍ മൈക്രോ ബയോളജി, ഫിസിക്കല്‍ ഓഷ്യാനോഗ്രഫി, റിമോട്ട് സെന്‍സിങ് ആന്‍ഡ് ജിഐസ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് എം.എസ്സി. കോഴ്‌സുകള്‍. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ മേഖലയിലോ ഉള്ള ബി.എസ്സി. ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

അക്വാ കള്‍ച്ചര്‍, അക്വാറ്റിക് അനിമല്‍ ഹെല്‍ത്ത്, അക്വാറ്റിക് എന്‍വയോണ്‍ മാനേജ്‌മെന്റ്, ഫിഷ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫീഡ് ടെക്‌നോളജി, ഫിഷ് പ്രോസസിങ് ടെക്‌നോളജി, ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍, ഫിഷറീസ് റിസോഴ്‌സസ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങള്‍ സ്‌പെഷ്യലൈസ് ചെയ്ത് എം.എഫ്.എസ്സി. കോഴ്‌സും നടത്തും. ബി.എഫ്.എസ്സി. ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് വിഷയങ്ങളില്‍ ഡ്യുവല്‍ സ്‌പെഷ്യലൈസേഷനോടെ എം.ബി.എ. പ്രോഗ്രാമും കുഫോസിലുണ്ട്. ബിരുദത്തോടൊപ്പം കെമാറ്റ്/സിമാറ്റ്/കാറ്റ് യോഗത്യയുള്ളവരായിരിക്കണം അപേക്ഷകര്‍.

കോസ്റ്റല്‍ ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ്, ഓഷ്യന്‍ ആന്‍ഡ് കോസ്റ്റല്‍ സേഫ്റ്റി എന്‍ജിനീയറിങ് എന്നീ വിഷയങ്ങളില്‍ എം.ടെക് കോഴ്‌സും കുഫോസിലുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് നേടിയവര്‍ക്ക് അപേക്ഷിക്കാം.

എല്ലാ കോഴ്‌സുകളിലേക്കും അവസാനവര്‍ഷഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുണ്ട്. എല്ലാ കോഴ്‌സുകളിലും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണമുണ്ട്. എം.എഫ്.എസ്സി. ഒഴികെയുള്ള പി.ജി. പ്രോഗ്രാമുകളില്‍ രണ്ട് വീതം എന്‍.ആര്‍.ഐ. സീറ്റുകളുമുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.admission.kufos.ac.in

Content Highlights: KUFOS PG application date extended