കേരള സാങ്കേതിക സർവകലാശാല 2020-21 അധ്യയനവർഷത്തെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ജൂലായ്, 2022 ജനുവരി ബാച്ചുകളിലേക്കുള്ള പ്രവേശനത്തിനാണ് ഇപ്പോൾ അപേക്ഷിക്കേണ്ടത്. പാർട്ട് ടൈം, ഫുൾ ടൈം വിഭാഗങ്ങളിൽ അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളിലെ അധ്യാപർക്കും സർവകലാശാല അംഗീകരിച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അപേക്ഷകർക്കും പിഎച്ച്.ഡി. പാർട്ട് ടൈം പ്രോഗ്രാമിലേക്കും അപേക്ഷിക്കാം.

തിരഞ്ഞെടുത്ത ഫുൾ ടൈം വിദ്യാർഥികൾക്ക് മൂന്ന് വർഷത്തേക്ക് യൂണിവേഴ്സിറ്റി ഫെലോഷിപ്പ് ലഭിക്കും. ക്യു.ഐ.പി, എൻ.ഡി.എഫ്, ജെ.ആർ.എഫ്. വിദ്യാർഥികൾക്കും ഫുൾ ടൈം കോഴ്സിലേക്ക് അപേക്ഷിക്കാം. പാർട്ട് ടൈം പിഎച്ച്.ഡി.ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടുന്നവർക്കേ അഭിമുഖത്തിന് അർഹതയുണ്ടാവൂ. പ്രവേശന പരീക്ഷയിലും ഇന്റർവ്യൂവിലുംകൂടി 50 ശതമാനം മാർക്ക് നേടുന്നവരെ പിഎച്ച്.ഡി. പ്രവേശനത്തിനായി പരിഗണിക്കും. അപേക്ഷാ ഫീസ് 1000 രൂപ.

എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് 500 രൂപയാണ് ഫീസ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ www.https://ktu.edu.in/

Content Highlights: KTU invites application for PhD, Apply now