സംസ്ഥാന ടൂറിസം വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കിറ്റ്സിന്റെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്) എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ടൂറിസം കോഴ്സിലേക്ക് പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം (അവസാനവര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓപ്പറേഷന്‍ രംഗത്ത് എക്‌സിക്യുട്ടീവ് തസ്തികകളിലേക്കും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുതലായ തസ്തികകളിലേക്കും ജോലിസാധ്യതകളുണ്ട്. വിവരങ്ങള്‍ക്ക്: 0484-2401008.
Content Highlights: KITS invites application for PG Diploma in Public Relations