സ്‌കൂള്‍ അധ്യാപക യോഗ്യതാ (കെ-ടെറ്റ്) നിര്‍ണയത്തിനുള്ള ഈ കലണ്ടര്‍വര്‍ഷത്തെ അവസാന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 15 വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും. ഒക്ടോബര്‍ 11 മുതല്‍ ഹാള്‍ടിക്കറ്റ് ലഭിക്കും. ഒന്ന്, രണ്ട് കാറ്റഗറികളുടെ പരീക്ഷ ഒക്ടോബര്‍ 20-നും മൂന്ന്, നാല് കാറ്റഗറികളുടെ പരീക്ഷ ഒക്ടോബര്‍ 27-നുമാണ്. വിജ്ഞാപനവും ലഘുലേഖയും പാഠ്യപദ്ധതിയും http://www.keralapareekshabhavan.in  എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം..http://www.ktet.kerala.gov.in എന്ന വെബ്സൈറ്റിലും ഇവ ലഭിക്കും.

കാറ്റഗറി 1- (ലോവര്‍ പ്രൈമറി ക്ലാസുകള്‍ക്ക്)
യോഗ്യത: കുറഞ്ഞത് 45% മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി പരീക്ഷ ജയിക്കണം. രണ്ടുവര്‍ഷത്തെ അംഗീകൃത ടി.ടി.സി./ഡി.എഡ്. വിജയിക്കണം. അല്ലെങ്കില്‍ 45% മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറിയും രണ്ടുവര്‍ഷത്തെ എലിമെന്ററി എജുക്കേഷന്‍ ഡിപ്ലോമയും. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറിയും നാലുവര്‍ഷത്തെ എലിമെന്ററി എജുക്കേഷന്‍ ബിരുദവും. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറിയും രണ്ടുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ എജുക്കേഷനും (സ്‌പെഷ്യല്‍ എജുക്കേഷന്‍).
എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കും വ്യത്യസ്ത ശേഷിയുള്ളവര്‍ക്കും യോഗ്യതാപരീക്ഷയുടെ മാര്‍ക്കില്‍ 5 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ഒ.ബി.സി. ല്ക്ക ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്കില്‍ 3 ശതമാനം ഇളവ് നല്‍കും

കാറ്റഗറി 2 (അപ്പര്‍ പ്രൈമറി ക്ലാസുകള്‍ക്ക്) 

യോഗ്യത: ബി.എ./ബി. എസ്സി./ബി.കോമും രണ്ടുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍/ടി.ടി.സി. അല്ലെങ്കില്‍ 45% മാര്‍ക്കോടെ ബി.എ./ബി. എസ്സി./ബി.കോമും ഒരു വര്‍ഷത്തെ ബി.എഡും. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറിയും നാലുവര്‍ഷത്തെ എലിമെന്ററി എജുക്കേഷന്‍ ബിരുദവും. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറിയും നാലുവര്‍ഷത്തെ ബി. എ./ബി.എസ്സി.എഡ്./ബി. എ.എഡ്./ബി.എസ്സി.എഡ്. 
എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും യോഗ്യതാപരീക്ഷയുടെ മാ
ര്‍ക്കില്‍ 5% ഇളവും ഒ.ബി.സി. ല്ക്ക ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 3% ഇളവും നല്‍കും. 

കാറ്റഗറി 3 (ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക്) 

യോഗ്യത: 45% മാര്‍ക്കോടെ ബി.എ./ബി.എസ്സി./ബി.കോമും ബി.എഡും. അല്ലെങ്കില്‍ മാത്തമറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി/ബോട്ടണി/സുവോളജി എന്നിവയില്‍ 50% മാര്‍ക്കില്‍ കുറയാത്ത എം.എസ്സി.എഡ്. അല്ലെങ്കില്‍ ലൈഫ് സയന്‍സില്‍ 50% മാര്‍ക്കില്‍ കുറയാത്ത എം.എസ്സി.എഡ്. അല്ലെങ്കില്‍ 45% മാര്‍ക്കോടെ ബി.എ.യും എല്‍. ടി.ടി.സി. ജയിച്ചവരും.എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കും വ്യത്യസ്ത ശേഷിയുള്ളവര്‍ക്കും യോഗ്യതാപരീക്ഷയുടെ മാര്‍ക്കില്‍ 5% ഇളവും ഒ.ബി.സി. ല്ക്ക ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 3% ഇളവും നല്‍കും. 

കാറ്റഗറി 4- (അപ്പര്‍ പ്രൈമറിതലംവരെയുള്ള അറബിക്, ഹിന്ദി, സംസ്‌കൃതം, ഉര്‍ദു ഭാഷാധ്യാപകര്‍ക്കും ഹൈസ്‌കൂള്‍തലംവരെയുള്ള സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കും ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകര്‍ക്കും ആര്‍ട്ട്/ക്രാഫ്റ്റ് അധ്യാപകര്‍ക്കും)

യോഗ്യത: യു.പി. വിഭാഗം ഭാഷാധ്യാപകരാകാനും സ്‌പെഷ്യലിസ്റ്റ്, ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകരാകാനും കേരള എജുക്കേഷന്‍ ആക്ട് ആന്‍ഡ് റൂള്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കും വ്യത്യസ്ത ശേഷിയുള്ളവര്‍ക്കും യോഗ്യതാപരീക്ഷയുടെ മാര്‍ക്കില്‍ 5% ഇളവും ഒ.ബി.സി. ല്ക്ക ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 3% ഇളവും നല്‍കും. 

ഫീസ്: ഓരോ കാറ്റഗറിക്കും 500 രൂപയാണ് പരീക്ഷാഫീസ്. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും 250 രൂപയാണ് ഫീസ്. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതം അടയ്ക്കണം. ഓണ്‍ലൈന്‍, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവയോ കംപ്യൂട്ടറില്‍നിന്ന് ജനറേറ്റ് ചെയ്ത് കിട്ടുന്ന ചെലാന്‍ ഉപയോഗിച്ച് ഏതെങ്കിലും എസ്.ബി.ഐ. ശാഖയില്‍ നേരിട്ടോ ഫീസ് അടയ്ക്കാം. 

ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാനാകൂ. ഒരിക്കല്‍ അപേക്ഷിച്ചുകഴിഞ്ഞാല്‍ പിന്നീട് തിരുത്തല്‍ വരുത്താനാകില്ല. അതിനാല്‍ അപേക്ഷ confirm ചെയ്യുന്നതിനുമുന്‍പ് പ്രൊഫൈലിന്റെ പ്രിന്റ് ഔട്ട് എടുത്ത് പരിശോധിക്കണം. പ്രിന്റ് ഔട്ടിലെ വ്യക്തിപരമായ വിവരങ്ങള്‍, പരീക്ഷയുടെ വിഷയങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കിയ ശേഷമേ ഓണ്‍ലൈനില്‍ confirmation കൊടുക്കാവൂ. അപേക്ഷയില്‍ പറയുന്ന വിഷയത്തിന്റെ ചോദ്യക്കടലാസാണ് പരീക്ഷാര്‍ഥിക്ക് അനുവദിക്കുക. ഇത് മാറ്റിനല്‍കാന്‍ വ്യവസ്ഥയില്ല. 

അധ്യാപക യോഗ്യതയ്ക്കായി നിശ്ചയിച്ചിട്ടുള്ള ബി.എഡ്./ഡി.എഡ്. തുടങ്ങിയ കോഴ്സുകളിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും കെ-ടെറ്റിന് അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടോ, ചെലാനോ, രേഖകളുടെ പകര്‍പ്പുകളോ പരീക്ഷാഭവനിലേക്ക് അയയ്‌ക്കേണ്ടതില്ല. പരീക്ഷയെഴുതാനുള്ള ജില്ല അപേക്ഷയില്‍ രേഖപ്പെടുത്തണം. പരീക്ഷാകേന്ദ്രം അഡ്മിറ്റ് കാര്‍ഡിലൂടെ അറിയിക്കും. 

അഡ്മിറ്റ് കാര്‍ഡ് ഒക്ടോബര്‍ 11 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള പരീക്ഷയില്‍ എല്ലാ കാറ്റഗറികളിലും 150 മാര്‍ക്കിന്റെ വീതം ചോദ്യങ്ങള്‍ ഉണ്ടാകും. കാറ്റഗറി ഒന്നില്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് ല്ക്ക പെഡഗോഗി, മാത്തമറ്റിക്സ്, ഇ.വി.എസ്., ഭാഷ 1 (മലയാളം/തമിഴ്/കന്നഡ), ഭാഷ 2 (ഇംഗ്ലീഷ്/അറബിക്) എന്നിവയുണ്ട്. കാറ്റഗറി രണ്ടില്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് ല്ക്ക പെഡഗോഗി, മാത്തമാറ്റിക്സ് ല്ക്ക സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ്, ഭാഷ 1 (മലയാളം/തമിഴ്/കന്നഡ) ഭാഷ 2 (മലയാളം/ഇംഗ്ലീഷ്-ഭാഷ ഒന്നില്‍ ഉള്‍പ്പെടാത്തവ) എന്നീ ചോദ്യങ്ങള്‍ ഉണ്ട്. 

കാറ്റഗറി മൂന്നില്‍ അഡോളസെന്റ് സൈക്കോളജി, തിയറീസ് ഓഫ് ലേണിങ് ആന്‍ഡ് ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ഭാഷ (മലയാളം/ഇംഗ്ലീഷ്/തമിഴ്/കന്നഡ), വിഷയപ്രാധാന്യമുള്ള മേഖല (കണ്‍ടെന്റ് &പെഡഗോഗി) എന്നിവയില്‍ ചോദ്യങ്ങളുണ്ടാകും. കാറ്റഗറി നാലില്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ്, പെഡഗോഗി ല്ക്ക ടീച്ചര്‍ ആപ്റ്റിറ്റിയൂഡ്, ഭാഷ (മലയാളം/ഇംഗ്ലീഷ്/തമിഴ്/കന്നഡ), വിഷയപ്രാധാന്യമുള്ള മേഖല (കണ്‍ടെന്റ് &പെഡഗോഗി) എന്നിവയിലാകും ചോദ്യങ്ങള്‍. 

പരീക്ഷാതീയതി: ഒക്ടോബര്‍ 20-നും 27-നും.

 

 

Thozhil final