കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെ.എസ്.ഐ.ഡി.) ഡിസൈന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.പി.ജെ. അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനത്തിന്റെ രണ്ടരവര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ ഐ.ടി. ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്റഗ്രേറ്റഡ് ലൈഫ് സ്‌റ്റൈല്‍ പ്രോഡക്ട് ഡിസൈന്‍, ഇന്റഗ്രേറ്റഡ് ടെക്സ്റ്റെല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ എന്നീ സവിശേഷമേഖലകളില്‍ പ്രവേശനം നല്‍കും.

കോഴ്‌സ് ഉള്ളടക്കം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ രൂപപ്പെടുത്തിയ പാഠ്യപദ്ധതി അനുസരിച്ചുള്ളതാണ്. ഓരോ സവിശേഷ മേഖലയിലും 10 സീറ്റുണ്ട് (ഓപ്പണ്‍-6, എസ്.ഇ.ബി.സി-3, എസ്.സി./എസ്.ടി.-1)

രണ്ടു ഘട്ടങ്ങളിലായാണ് പ്രവേശന പ്രക്രിയ. ആദ്യഘട്ടം ഡിസൈന്‍ അഭിരുചി പരീക്ഷയാണ്. ജൂണ്‍ 25-നു നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് രണ്ടാംഘട്ടത്തില്‍ സ്റ്റുഡിയോ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ ഉണ്ടാകും. ഇത് ജൂലായ് എട്ട്, ഒമ്പത് തീയതികളില്‍ നടത്തും. അന്തിമ റാങ്ക് പട്ടിക ജൂലായ് 14-ന് പ്രസിദ്ധീകരിക്കും.

ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബാച്ചിലര്‍ ബിരുദം/തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമ സെമസ്റ്റര്‍ പരീക്ഷ അഭിമുഖീകരിച്ചവര്‍ക്കും അഭിമുഖീകരിക്കാല്‍ പോകുന്നവര്‍ക്കും ഇതുവരെ ലഭിച്ച മൊത്തം മാര്‍ക്ക് പരിഗണിച്ച് അപേക്ഷിക്കാം. പ്രായം 40 കവിയരുത്. സവിശേഷ മേഖലയിലെ പ്രൊഫഷണല്‍ പ്രവൃത്തിപരിചയം നേട്ടമായിരിക്കും.

അപേക്ഷ https://ksid.ac.in/  വഴി മേയ് 31 വരെ നല്‍കാം. അപേക്ഷാ ഫീസ് 1000 രൂപ. ഓണ്‍ലൈനായി അടയ്ക്കണം. പ്രോസ്പക്ടസ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

Content Highlights: Kerala State Design Institute invites application for post graduate diploma