കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കോളേജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്സും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ടാലന്റ് ഡെവലപ്മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകളും ആരംഭിക്കുന്നു.

ക്ലാസുകൾ ഓൺലൈനിൽ

അക്കാദമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മൂവാറ്റുപുഴ, കൊല്ലം എന്നീ ഉപകേന്ദ്രങ്ങളിലാണ് കോളേജ് വിദ്യാർഥികൾക്കുള്ള ത്രിവത്സര പരിശീലനം. നവംബർ ഒന്നുമുതൽ ക്ലാസുകൾ തുടങ്ങും. പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപതുമുതൽ വൈകീട്ട് നാലുവരെയാണ് ക്ലാസുകൾ.

കേന്ദ്രങ്ങൾ

തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലെ സിവിൽ സർവീസ് അക്കാദമിയിലും കാഞ്ഞങ്ങാട്, കല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐ.സി.എസ്.ആർ. പൊന്നാനി, ആളൂർ, മൂവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലുമാണ് കോഴ്സുകൾ.

ഹൈസ്കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്സും ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സർവീസ് ഫൗണ്ടേഷൻ കോഴ്സുമാണ് നടത്തുക. നവംബർ ഒന്നുമുതൽ 2021 ഫെബ്രുവരി 15 വരെയാണ് കോഴ്സിന്റെ കാലാവധി.

അപേക്ഷ

അപേക്ഷാഫോറം www.ccek.org, www.kscsa.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
അപേക്ഷകൾ ഒക്ടോബർ 31 വരെ അതത് സെന്ററുകളിൽ നേരിട്ട് നൽകാം.

വിവരങ്ങൾക്ക്: തിരുവനന്തപുരം -0471 2313065, കല്യാശ്ശേരി - 8281098875, കാഞ്ഞങ്ങാട് -8281098876, കോഴിക്കോട് -0495 2386400, പാലക്കാട് -0491 2576100, പൊന്നാനി - 0494 2665489, ആളൂർ -8281098874, മൂവാറ്റുപുഴ - 8281098873, ചെങ്ങന്നൂർ -8281098871, കോന്നി -8281098872, കൊല്ലം -9446772334.

Content Highlights: Kerala State Civil Service Academy to Commence Online Classes on 1st November