തിരുവനന്തപുരം: യു.ജി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് കേരള ലോ അക്കാദമി. അഞ്ചുവർഷം ദൈർഘ്യമുള്ള ബി.എ എൽ.എൽ.ബി, ബി.കോം. എൽ.എൽബി, മൂന്നുവർഷം ദൈർഘ്യമുള്ള എൽ.എൽ.ബി, എൽ.എൽ.എം, എം.എൽ.ബി തുടങ്ങിയ കോഴ്സുകളിലേക്കാണ് അക്കാദമി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത: 45 ശതമാനം മാർക്കിൽ കുറയാത്ത അംഗീകൃത സർവകലാശാല ബിരുദം. പി.ജി കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ 45 ശതമാനം മാർക്കോടെ എൽ.എൽ.ബി യോഗ്യത നേടിയിരിക്കണം. ഒ.ബി.സി വിദ്യാർഥികൾക്ക് 42 ശതമാനവും എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് 40 ശതമാനം മാർക്കും മതിയാകും. ഫലത്തിനായി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം

അപേക്ഷാഫീസ്: അഞ്ചുവർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് 1250 രൂപയാണ് അപേക്ഷാഫീസ്. മറ്റ് കോഴ്സുകൾക്ക് 1000 രൂപ. ഓൺലൈനായോ ഡിമാൻഡ് ഡ്രാഫ്റ്റ് രൂപത്തിലോ അപേക്ഷ സമർപ്പിക്കാം. ദി, പ്രിൻസിപ്പാൾ, കേരള ലോ അക്കാദമി ലോ കോളേജ് എന്ന പേരിൽ എടുത്ത ഡി.ഡി ദി, പ്രിൻസിപ്പാൾ, കേരള ലോ അക്കാദമി ലോ കോളേജ്, പേരൂർക്കട, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കാം.

അപേക്ഷിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് keralalawacademy.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ മേൽപ്പറഞ്ഞ വിലാസത്തിൽ ഓഫ്ലൈനായോ അയയ്ക്കാം. ഓഫ്ലൈനായി അപേക്ഷിക്കുമ്പോൾ അപേക്ഷയുടെ പ്രിന്റൗട്ടും സർട്ടിഫിക്കറ്റുകളും ഡി.ഡിയും അപേക്ഷയ്ക്കൊപ്പം അയയ്ക്കണം.

Content Highlights: Kerala Law academy invites application for UG, PG Courses, LLB, LLM