ൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി-കേരള (ഐ.എഫ്.ടി.കെ.) കൊല്ലം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) യുടെ സഹകരണത്തോടെ നടത്തുന്ന ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്.)-ഫാഷൻ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. നാലുവർഷമാണ് കോഴ്സ് ദൈർഘ്യം.

കേരള സർവകലാശാലയുടെ അഫിലിയേഷനുള്ള ഈ ഫുൾടൈം പ്രോഗ്രാമിന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10+2/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. അഭിരുചിപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

അഭിരുചി പരീക്ഷയുടെ ഭാഗമായുള്ള ജനറൽ എബിലിറ്റി ടെസ്റ്റിൽ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, കമ്യൂണിക്കേഷൻ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹൻഷൻ, അനലറ്റിക്കൽ എബിലിറ്റി, ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് എന്നിവ വിലയിരുത്തും. അഭിരുചിപരീക്ഷയുടെ മറ്റൊരുഘടകമായ ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, നൈപുണി, നിരീക്ഷണ പാടവം, രൂപകല്പനാമികവ് എന്നിവ വിലയിരുത്തും. നിറങ്ങൾ, ചിത്രീകരണം എന്നിവ ഉപയോഗിക്കുന്നതിലെ വൈദഗ്ധ്യവും പരീക്ഷിക്കപ്പെടും.

രണ്ടാംഘട്ടമായി നടത്തുന്ന പഴ്സണൽ ഇന്റർവ്യൂവിൽ, കരിയർ ഓറിയന്റേഷൻ, ഡിസൈൻമേഖലയ്ക്കുള്ള വിദ്യാർഥിയുടെ അനുയോജ്യത, മൊത്തത്തിലുള്ള വ്യക്തിഗത, അക്കാദമിക്, പാഠ്യേതരനേട്ടങ്ങൾ, ആശയവിനിമയശേഷി, സർഗവൈഭവം, ചിന്ത, അഭിരുചി, പൊതു അവബോധം തുടങ്ങിയവ അടിസ്ഥാനമാക്കി വിദ്യാർഥിയെ വിലയിരുത്തും.

അപേക്ഷ https://www.iftk.ac.in/ വഴി ഓൺലൈനായി ജൂൺ 15 വരെ നൽകാം.

Content Highlights: Kerala Fashion Technology institute invites application for design graduation