കേരള ആർക്കിടെക്ചർ (ബി.ആർക്ക്.) റാങ്ക് ലിസ്റ്റ് www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു. സമർപ്പിച്ച വിവരങ്ങളുടെ അപാകങ്ങൾ മൂലം ഏതാനും വിദ്യാർഥികളുടെ ഫലം തടഞ്ഞു വെച്ചിട്ടുണ്ട്. ഇവ പരിഹരിച്ചാൽ ഫലം പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കാരണത്താൽ വിദ്യാർഥിക്ക് പ്രവേശനം ലഭിക്കില്ല. പ്രവേശന സമയത്ത് പ്രോസ്പെക്ടസ് ക്ലോസ് 6.2 പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതകൾ നേടണം.

ഇത് പ്രവേശന സമയത്ത് കോളേജ് അധികൃതർ പരിശോധിക്കുമെന്നും സമർപ്പിക്കപ്പെട്ട മാർക്ക് വിവരങ്ങളിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ വിദ്യാർഥിയുടെ അലോട്ട്മെന്റ് റദ്ദാകുമെന്നും കമ്മിഷണർ അറിയിച്ചു. സാമുദായിക സംവരണം, പ്രത്യേക സംവരണം, ശാരീരിക ക്ഷമത കുറഞ്ഞവർക്കുള്ള സംവരണം എന്നിവയ്ക്ക് അർഹരായവരുടെ കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: Kerala Architecture Rank List Published