കേരള കാർഷിക സർവകലാശാല ഒരുവർഷം ദൈർഘ്യമുള്ള രണ്ടു പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളായണി കാമ്പസിൽ നടത്തുന്ന 'ഹോർട്ടിക്കൾച്ചർ തെറാപ്പി' പി.ജി. ഡിപ്ലോമയ്ക്ക് അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, കമ്യൂണിറ്റി സയൻസ്, ഹോം സയൻസ്, നഴ്സിങ്, എൻവയോൺമെന്റൽ സയൻസ്, എജ്യുക്കേഷൻ, സ്പെഷ്യൽ എജ്യുക്കേഷൻ, ബോട്ടണി, സൈക്കോളജി, ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, സോഷ്യൽ വർക്ക്, ഫിസിയോതെറാപ്പി ബിരുദധാരികൾക്ക് അപേക്ഷിക്കാം.

വെള്ളായണിയിലും വെള്ളാണിക്കരയിലും നടത്തുന്ന 'ലാൻഡ്സ്കേപ്പിങ് ആൻഡ് ഓർണമെന്റൽ ഗാർഡനിങ്' പി.ജി. ഡിപ്ലോമ പ്രോഗ്രാമിലേക്ക് അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ഫോറസ്ട്രി, ബോട്ടണി, സുവോളജി, എൻവയോൺമെന്റൽ സയൻസ് ബി.എസ്സി.ക്കാർക്കും അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ആർക്കിടെക്ചർ ബിരുദധാരികൾക്കും അപേക്ഷിക്കാം.

അപേക്ഷ www.admissions.kau.in വഴി മാർച്ച് 15 വരെ നൽകാം. പ്രോസ്പെക്ടസും അവിടെ ലഭിക്കും.

അപേക്ഷാഫീസ് 1000 രൂപ. ഓൺലൈൻ/ചലാൻ വഴി അടയ്ക്കാം. അപേക്ഷാ പ്രിന്റ്ഔട്ട്, രേഖകൾ സഹിതം മാർച്ച് 20-നകം സർവകലാശാലാ രജിസ്ട്രാർക്ക് ലഭിക്കണം. വിലാസം, വിജ്ഞാപനത്തിലുണ്ട്. പ്രവേശനപരീക്ഷ ഉണ്ടാകും.

Content Highlights: Kerala Agricultural university invites application for PG Diploma programs