എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഈ അലോട്ട്‌മെന്റ് സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോളേജുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന അവസാന അലോട്ട്‌മെന്റ് ആണ്.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ 15ന് വൈകീട്ട് നാലിന് മുന്‍പായി ഫീസടച്ച് കോളേജില്‍ പ്രവേശനം നേടണം. പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും. പ്രവേശനം നേടേണ്ട തീയതിയും സമയവും ഉള്‍പ്പെടുത്തിയ വിശദമായ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രവേശനം നേടുന്നതിന് മുന്‍പായി അതത് കോളേജുകളുടെ വെബ്‌സൈറ്റ് പരിശോധിച്ച്, പ്രവേശനം സംബന്ധിച്ച പ്രത്യേക നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ മനസ്സിലാക്കണം. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന തുടര്‍ന്നുള്ള അലോട്ട്‌മെന്റ് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.

Content Highlights: KEAM Third Phase Allotment Admission is open till 15