ൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റിലേക്കും ആർക്കിടെക്ചർ കോഴ്സിലെ ആദ്യ അലോട്ട്മെന്റിലേക്കും ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ www.cee.kerala.gov.in വഴി 14-ന് വൈകീട്ട് അഞ്ചുവരെ നടത്താം. 16-ന് വൈകീട്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ ഫീസ് 17 മുതൽ 23 വരെ അടയ്ക്കാം. 23-ന് വൈകീട്ട് നാലിനുമുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ വിദ്യാർഥികൾ പ്രവേശനം നേടണം.

എൻജിനിയറിങ് വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയ കോഴ്സുകളിലേക്കും ഫാർമസിയിൽ പുതുതായി ഉൾപ്പെടുത്തിയ കോളേജിലേക്കും അലോട്ട്മെന്റ് നടത്തുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. ഓപ്ഷൻ സമർപ്പിക്കുന്നതിനും നിലവിൽ ഓപ്ഷനുകൾ ഉണ്ടെങ്കിൽ അവ ക്രമീകരിക്കുന്നതിനും ഈ ഘട്ടത്തിൽ അർഹരായ വിദ്യാർഥികൾക്ക് അവസരം ലഭിക്കും.

ഓപ്ഷൻ കൺഫർമേഷൻ

എൻജിനിയറിങ്, ഫാർമസി കോഴ്സുകളിൽ നിലവിലുള്ള ഓപ്ഷനുകൾ രണ്ടാം അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ Confirm ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജ്/കോഴ്സ് എന്നിവയിലേക്ക് ഓപ്ഷൻ നൽകാനുള്ള സൗകര്യം 14-ന് വൈകീട്ട് അഞ്ചുവരെ ലഭിക്കും.

• ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ രണ്ടാംഘട്ടത്തിൽ പരിഗണിക്കപ്പെടണമെങ്കിലും ആദ്യഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.

• ഒന്നാംഘട്ട അലോട്ട്മെന്റിനെത്തുടർന്ന് രണ്ടാം ഘട്ടത്തിലേക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ ഒന്നാംഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റ് നിലനിൽക്കും. ഫീസ് ആനുകൂല്യത്തിന് അർഹരായവർ ഹയർ ഓപ്ഷനുകൾ പരിഗണിക്കപ്പെടണമെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം. കൺഫർമേഷൻ നടത്താത്തപക്ഷം അവരുടെ ആദ്യഘട്ട അലോട്ട്മെന്റ് നിലനിൽക്കും.

ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ ഒരു കാരണവശാലും രണ്ടാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കില്ല.

Content Highlights:KEAM Option Registration Begins