സമ്പര്‍ക്ക ക്ലാസുകള്‍

സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ സമ്പര്‍ക്ക ക്ലാസുകള്‍ നാല്, അഞ്ച് തീയതികളില്‍ (രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ) കണ്ണൂര്‍ എസ്.എന്‍. കോളേജ്, കാഞ്ഞങ്ങാട് എന്‍.എ.എസ്. കോളേജ് എന്നീ പഠനകേന്ദ്രങ്ങളില്‍ നടക്കും. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രായോഗിക പരീക്ഷകള്‍

രണ്ടാം സെമസ്റ്റര്‍ എം.എസ്സി. കെമിസ്ട്രി/മൈക്രോ ബയോളജി/ബയോടെക്‌നോളജി ഡിഗ്രി (സി.ബി.എസ്.എസ്. -റഗുലര്‍ /സപ്ലിമെന്ററി) ഏപ്രില്‍ 2021 പ്രായോഗികപരീക്ഷകള്‍ ആറിന് വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളേജുമായി ബന്ധപ്പെടണം.

Content Highlights: Kannur University Latest Notifications