ടൈംടേബിള്‍

ഡിസംബര്‍ 15-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ (റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), ഏപ്രില്‍ 2021 പരീക്ഷകളുടെ ടൈംടേബിളുകള്‍ വെബ്‌സൈറ്റില്‍. 2014, 2019 സിലബസുകള്‍ക്ക് വ്യത്യസ്ത ടൈംടേബിളുകളാണ്.

സീറ്റൊഴിവ്

മാനന്തവാടി കാമ്പസിലെ സുവോളജി പഠനവകുപ്പില്‍ എം.എസ് സി അപ്ലൈഡ് സുവോളജി കോഴ്സില്‍ എന്‍.ആര്‍.ഐ., എസ്.ടി. വിഭാഗങ്ങള്‍ക്ക് സംവരണം മൂന്നു വീതം സീറ്റുകള്‍ ഒഴിവുണ്ട്. മൂന്നിനു രാവിലെ 11-ന് വകുപ്പ് മേധാവി മുന്‍പാകെ ഹാജരാകണം. ഫോണ്‍: 9847803136.

പാലയാട് ഡോ. ജാനകി അമ്മാള്‍ കാമ്പസില്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ കോഴ്സില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റൊഴിവുണ്ട്. ഒന്നിന് രാവിലെ 10-ന് എത്തണം.

ഗ്രേഡ് കാര്‍ഡ് വിതരണം

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ എന്‍.എ.എസ്. കോളേജ് കാഞ്ഞങ്ങാട്, സെയ്ന്റ് പയസ് കോളേജ് രാജപുരം, ഇ.കെ.എന്‍.എം. കോളേജ് എളേരിത്തട്ട് എന്നീ പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് 2021 മാര്‍ച്ച് മൂന്നാം വര്‍ഷ ബി.എ./ബി.കോം./ബി.ബി.എ. (റഗുലര്‍/സപ്ലിമെന്റററി/ഇമ്പ്രൂവ്‌മെന്റ്), പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ ഗ്രേഡ് കാര്‍ഡ് വിതരണം ചെയ്യും. ഡിസംബര്‍ രണ്ടിന് എന്‍.എ.എസ്. കോളേജ്, കാഞ്ഞങ്ങാട്ടുവെച്ച് 10.30 മുതല്‍ 2.30 വരെ വിതരണം ചെയ്യും. ഹാള്‍ ടിക്കറ്റ്/യൂണിവേഴ്‌സിറ്റി നല്‍കിയ തിരിച്ചറിയല്‍രേഖ എന്നിവ ഹാജരാക്കണം.

Content Highlights: Kannur University Latest Notifications