വഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല ന്യൂഡല്‍ഹിയിലെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്.

ബി.എ. (ഓണേഴ്‌സ്), ഇന്റഗ്രേറ്റഡ് ബി.എസ്‌സി.- എം. എസ്‌സി., എം.എ., എം.എസ്‌സി., എം.സി.എ., എം.പി.എച്ച്., എം.ടെക്., എം.ഫില്‍, പിഎച്ച്.ഡി., സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യന്‍സി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഓഫ് പ്രൊഫിഷ്യന്‍സി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നീ പ്രോഗ്രാമുകളിലെയും പാര്‍ട്ട് ടൈം കോഴ്‌സുകളിലേക്കും പ്രവേശനം.

ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ലാംഗ്വേജ് ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചര്‍ സ്റ്റസീസ്, ലൈഫ് സയന്‍സസ്, സോഷ്യല്‍ സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റം സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഇന്റഗ്രേറ്റീവ് സയന്‍സസ്, ആര്‍ട്‌സ് ആന്‍ഡ് ഏസ്തറ്റിക്‌സ്, ബയോടെക്‌നോളജി, സാന്‍സ്‌ക്രിറ്റ് ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസ് എന്നീ സ്‌കൂളുകള്‍ നോര്‍ത്ത് ഈസ്റ്റ് ഏഷ്യ, മോളിക്യുളാര്‍ മെഡിസിന്‍, നാനോ സയന്‍സസ് എന്നിവയുടെ പഠനത്തിനായുള്ള സ്‌പെഷ്യല്‍ സെന്ററുകള്‍, സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ഗവര്‍ണന്‍സ് എന്നിവയിലായാണ് വിവിധ പ്രോഗ്രാമുകള്‍.

ബിരുദതലത്തില്‍ പ്ലസ്ടു യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന പേര്‍ഷ്യന്‍, അറബിക്, ജാപ്പനീസ്, കൊറിയന്‍, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ് എന്നീ ബി.എ. (ഓണേഴ്‌സ്) പ്രോഗ്രാമുകള്‍ ബി. എസ്‌സി. -എം.എസ്‌സി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ആയുര്‍വേദിക് ബയോളജി, സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യന്‍സി എന്നീ പ്രോഗ്രാമുകളും പാര്‍ട്ട് ടൈം പ്രോഗ്രാമുകളും ഉണ്ട്.

ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനു ബാധകമായ വിശദമായ വിദ്യാഭ്യാസ യോഗ്യത, jnuexams.nta.nic.in -ല്‍നിന്ന് ഡൗണ്‍ലോഡു ചെയ്‌തെടുക്കാവുന്ന ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭിക്കും.

പ്രവേശനപരീക്ഷ

ജെ.എന്‍.യു. എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.എന്‍.യു. ഇ.ഇ.) 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാകും. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ മേയ് 11, 12, 13, 14 തീയതികളില്‍ രണ്ടു സെഷനുകളിലായി നടത്തും-രാവിലെ 9.30-12.30, ഉച്ചയ്ക്ക് 2.30-5.30.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: ആലപ്പുഴ/ചെങ്ങന്നൂര്‍, എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം.

അപേക്ഷ

jnuexams.nta.nic.in -ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ വായിച്ച ശേഷം ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാര്‍ഥിയുടെ ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഏപ്രില്‍ 07 മുതല്‍ 15 വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരം നല്‍കും. ഏപ്രില്‍ 30 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷാഫീസ്

JNUEE Fees

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി - മാര്‍ച്ച് 31 വൈകീട്ട് 5 മണിവരെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ കാണുക.

Content Highlights: JNU Entrance Exam in May; Apply by 31 March