ശാസ്ത്ര/എൻജനീയറിങ്‌ മേഖലകളിൽ താത്‌പര്യമുള്ള വിദ്യാർഥികൾക്ക്‌ ബെംഗളൂരുവിലെ ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്‌ഡ്‌ സയിന്റിഫിക്ക്‌ റിസർച്ച്‌ (JNCASR) 2018-ൽ നടത്തുന്ന സമ്മർ റിസർച്ച്‌ ഫെലോഷിപ്പ്‌ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ലൈഫ്‌ സയൻസസ്‌, െമഡിക്കൽ & മെറ്റീരിയൽ സയൻസസ്‌, ഫിസിക്കൽ സയൻസസ്‌, എൻജിനീയറിങ്‌ സയൻസസ്‌, മാത്തമാറ്റിക്സ്‌ എന്നീ മേഖലകളിലാണ്‌ ഫെലോഷിപ്പുകൾ.

രണ്ടുമാസമാണ് ദൈർഘ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ JNCASR-ലെ ഗവേഷണകൂട്ടായ്മയുമായി ബന്ധപ്പെട്ടും മറ്റ്‌ ശാസ്ത്രജ്ഞരുമൊത്തും പ്രവർത്തിക്കാം.മാസം 6000 രൂപ സ്റ്റൈപ്പൻഡും യാത്രാച്ചെലവും ലഭിക്കും.
അപേക്ഷിക്കുന്നവർക്ക്‌ 10, 12 ക്ളാസ്‌ പരീക്ഷകളിൽ മാത്തമാറ്റിക്സിനും സയൻസ്‌ വിഷയങ്ങൾക്കും 80 ശതമാനം മാർക്ക് വേണം. പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്‌സിനനുരിച്ച്‌ ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും ഫസ്റ്റ്‌ക്ളാസ്‌ വേണം. ബി.എസ്‌സി. കോഴ്‌സിന്റെ ഒന്നും രണ്ടും വർഷങ്ങളിലും ബി.എസ്‌. പ്രോഗ്രാമിന്റെ ഒന്ന്‌, രണ്ട്‌, മൂന്ന്‌ വർഷങ്ങളിലും ബി.ഇ./ബി.ടെക്‌ പ്രോഗ്രാമിന്റെ ഒന്ന്‌, രണ്ട്‌, മൂന്ന്‌ വർഷങ്ങളിലും എം.എസ്‌സിയുടെ ആദ്യവർഷവും ഇന്റഗ്രേറ്റഡ്‌ എം.എസ്‌സി.യുടെ ആദ്യ മൂന്നുവർഷങ്ങളിലും പഠിക്കുന്നവർക്ക്‌ ലൈഫ്‌ സയൻസസ്‌ വിഭാഗത്തിൽ അപേക്ഷിക്കാം.

ബി.എസ്‌സി. ഒന്ന്‌, രണ്ട്‌ വർഷങ്ങളിലും ബി.എസ്‌. രണ്ടുമുതൽ നാലുവരെ വർഷങ്ങളിലും ബി.ഇ./ബി.ടെക്‌ രണ്ടുമുതൽ നാലുവരെ വർഷങ്ങളിലും എം.എസ്‌സി. ആദ്യവർഷവും ഇന്റഗ്രേറ്റഡ്‌ എം.എസ്‌സി. ഒന്നുമുതൽ 3 വരെ വർഷങ്ങളിലും പഠിക്കുന്നവർക്ക്‌, ഫിസിക്കൽ സയൻസസ്‌, എൻജിനീയറിങ്‌ സയൻസസ്‌, മാത്തമാറ്റിക്സ്‌ വിഭാഗത്തിൽ അപേക്ഷിക്കാം. ബി.എസ്‌.-എം.എസ്‌. ഡ്യുവൽ ഡിഗ്രി നാലാംവർഷം, എം.എസ്‌സി. ആദ്യവർഷം, ഇന്റഗ്രേറ്റഡ്‌ എം.എസ്‌സി. നാലാം വർഷം പഠിക്കുന്നവർക്ക്‌ മെറ്റീരിയൽ സയൻസസ്‌, കെമിക്കൽ സയൻസസ്‌ എന്നിവയിൽ അപേക്ഷിക്കാം.


വിശദവിവരങ്ങളും അപേക്ഷാഫോറവും www.jncasr.ac.in/fe/srfp.php എന്ന ലിങ്കിൽ നവംബർ 30 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ഡിസംബർ 8-നകം ലഭിക്കണം. വിലാസം: The Academic co-ordinator, fellowship and Extension programmes, Jawaharlal Nehru Centre for Advanced Scientific Research, Jakkur (PO), Bangalore-560064.