പുതുച്ചേരി: ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (JIPMER) പുതുച്ചേരി, കാരൈക്കല്‍ കാമ്പസുകളില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് അപേക്ഷാ സമര്‍പ്പണം തുടങ്ങി. ഏപ്രില്‍ 13-ന് വൈകീട്ട് അഞ്ച് വരെ http://jipmer.edu.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

ജൂണ്‍ മൂന്നിനാണ് പ്രവേശനപരീക്ഷ. പുതുച്ചേരിയില്‍ 150-ഉം കാരൈക്കലില്‍ 50-ഉം സീറ്റുണ്ട്.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി(പ്രാക്ടിക്കല്‍ അടക്കം) ഇംഗ്ലീഷ് എന്നിവ പഠിച്ച് 60 ശതമാനം മാര്‍ക്കില്‍ പ്ലസ് ടു. എസ്.സി., എസ്.ടി., ഒ.ബി.സി., ഒ.പി.എച്ച്.വിഭാഗക്കാര്‍ക്ക് 50 ശതമാനം മതി. പ്രായം: 2018 ഡിസംബര്‍ 317ന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി.വിഭാഗത്തിന് 1500 രൂപ. എസ്.സി., എസ്.ടി., വിഭാഗത്തിന് 1200 രൂപ. എന്‍.ആര്‍.ഐ.വിഭാഗത്തിന് 3000 രൂപ. ഒ.പി.എച്ച്.വിഭാഗത്തിന് ഫീസില്ല.

ഓണ്‍ലൈന്‍ പരീക്ഷയാണ്. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് ആവശ്യമെങ്കില്‍ രാവിലെയും ഉച്ചയ്ക്കുമായി നടത്തും. 

മേയ് 21 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 20-ന് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 27 മുതല്‍ കൗണ്‍സിലിങ് തുടങ്ങി ജൂലായ് നാലിന് ക്ലാസ് ആരംഭിക്കുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.