വാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) പുതുച്ചേരി വിവിധ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സ് ഫീസ് 130 രൂപയാണ്.

*പ്ലസ്ടു സയൻസ് അല്ലെങ്കിൽ എം.എൽ.ടി./നഴ്സിങ് വൊക്കേഷണൽ സ്ട്രീം ജയിച്ചവർക്ക് 'എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ' പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

*ക്വാളിഫൈഡ് മോർച്ചറി അസിസ്റ്റന്റ്, ഫ്ലബറ്റോമി എന്നീ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ബയോളജി വിഷയമായി പഠിച്ച് പ്ലസ്ടു സയൻസ് സ്ട്രീമിൽ ജയിച്ചവർക്ക് അപേക്ഷിക്കാം.

മൂന്നുപ്രോഗ്രാമുകൾക്കും അപേക്ഷാർഥിയുടെ പ്രായം 2020 ഡിസംബർ 31-ന് 17-നും 25-നും ഇടയ്ക്ക് ആയിരിക്കണം.

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, ക്വാളിഫൈഡ് മോർച്ചറി അസിസ്റ്റന്റ് പ്രോഗ്രാമുകളുടെ ദൈർഘ്യം 12 മാസമാണ്. തുടർന്ന് ഒരുവർഷത്തെ ഓപ്ഷണൽ ഇന്റേൺഷിപ്പും ഉണ്ട്.

ഇന്റേൺഷിപ്പ് കാലയളവിൽ മാസം 3713 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. ഫ്ലബറ്റോമി പ്രോഗ്രാം ആറു മാസത്തെ ട്രെയിനിങ്ങും ആറുമാസത്തെ നിർബന്ധിത ഇന്റേൺഷിപ്പും ഉൾപ്പെടെ 12 മാസമാണ്.

*എന്ററോസ്റ്റോമാൾ തെറാപ്പി പ്രോഗ്രാം പ്രവേശനത്തിന് ബി.എസ്സി. നഴ്സിങ് ബിരുദക്കാർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ ക്ലിനിക്കൽ പരിചയം വേണം. കോഴ്സ് ദൈർഘ്യം മൂന്നുമാസമാണ്.

വിശദമായ വിജ്ഞാപനവും അപേക്ഷാമാതൃകയും https://jipmer.edu.in/whats-new-ൽനിന്ന് ഡൗൺലോഡു ചെയ്യാം.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മാർച്ച് 15 വൈകീട്ട് 4.30-നകം അക്കാദമിക് സെക്ഷനിൽ അക്കാദമിക് ഡീനിന് ലഭിച്ചിരിക്കണം.

Content Highlights: JIPMER invites application for short term courses, apply till March 15