പ്രിൽ 27, 28, 29, 30 തീയതികളിൽ നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ മൂന്നാം സെഷന് 2021 ഏപ്രിൽ നാലുവരെ https://jeemain.nta.nic.in വഴി അപേക്ഷിക്കാം.

ഈ സെഷനിൽ ബി.ഇ./ബി. ടെക്കി (പേപ്പർ -1) ന് മാത്രമായിരിക്കും പരീക്ഷ നടത്തുക. താത്‌പര്യമുള്ള പക്ഷം മേയ് 24 മുതൽ 28 വരെ നടത്തുന്ന ബി.ഇ./ബി.ടെക്കി (പേപ്പർ-1) നും ഇതോടൊപ്പം രജിസ്റ്റർ ചെയ്യാം. മേയ് സെഷന് പിന്നീട് രജിസ്റ്റർ ചെയ്യാനും അവസരം ലഭിക്കും.

രജിസ്റ്റർ ചെയ്യുന്ന സെഷനുകൾക്കനുസരിച്ച് ഫീസ് അടയ്ക്കേണ്ടിവരും. ഫീസ് ഏപ്രിൽ അഞ്ചിന് രാത്രി 11.50 വരെ അടയ്ക്കാം.

പേപ്പർ 2A (ബി.ആർക്ക്), 2B (ബി.പ്ലാനിങ്) എന്നിവ അഭിമുഖീകരിക്കാനുള്ള അടുത്ത അവസരം മേയ് സെഷനിലേ ഉണ്ടാകൂ. ഈ പരീക്ഷകൾക്ക് മേയ് (സെഷൻ-4) അപേക്ഷാവേളയിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം ലഭിക്കും.

മുൻപ് ഏപ്രിൽ/മേയ് സെഷനുകൾക്ക് അപേക്ഷിച്ചവർക്ക് അവരുടെ വിവരങ്ങളിൽ (സെഷൻ, കാറ്റഗറി, വിഷയം തുടങ്ങിയവ) മാറ്റം വരുത്താനും ഏപ്രിൽ നാലിന് രാത്രി 11.50 വരെ സൗകര്യമുണ്ടാകും. അതിനുശേഷം കറക്ഷൻ വിൻഡോ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷാഫോമിൽ ലഭിക്കുന്ന മാർഗനിർദേശങ്ങൾ പാലിച്ച് ഏപ്രിൽ/മേയ് സെഷനുകൾക്ക് നേരത്തേ അപേക്ഷിച്ചവർക്ക് പിൻവാങ്ങാനും ഇപ്പോൾ സൗകര്യമുണ്ട്.

Content Highlights: JEE Main April session, application invited NTA