സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ നടത്തിയ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഉത്തരസൂചികയില്‍ എതിര്‍പ്പുള്ളവര്‍ക്ക് വ്യാഴാഴ്ച വൈകീട്ട് 5 മണി വരെ അറിയിക്കാം. jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യമുണ്ട്. 

വിദ്യാര്‍ഥികള്‍ ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി, സെക്യൂരിറ്റി പിന്‍ എന്നിവ നല്‍കി ലോഗിന്‍ ചെയ്താണ് എതിര്‍പ്പുന്നയിക്കേണ്ടത്. സാധൂകരിക്കാനുള്ള രേഖകള്‍ ഒറ്റ പി.ഡി.എഫ് ഫയലായി അപ്‌ലോഡ് ചെയ്യണം. 200 രൂപയാണ് പ്രോസസിങ് ഫീസ്.

Content Highlights: JEE Main Answer Key 2020: Raise Objections, Pay Processing Fee By 5PM Today