ഏപ്രില്‍ ഏഴ് മുതല്‍ 12 വരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (മെയിന്‍) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയതില്‍ 24 പേര്‍ 100 പെര്‍സന്റൈല്‍ സ്‌കോര്‍ നേടി. ജനുവരിയിലെ ജെ.ഇ.ഇ. പരീക്ഷയെഴുതിയ വിഷ്ണു വിനോദാണ് കേരളത്തിലെ ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കിയത്.
ജനുവരിയിലും ഏപ്രിലിലുമായി 11,47,125 പേരാണ് ജെ.ഇ.ഇ. മെയിന്‍ പരീക്ഷയെഴുതിയത്. ഏപ്രിലിലെ പരീക്ഷയ്ക്ക് 9,35,755 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 8,81,096 പേര്‍ പരീക്ഷയെഴുതി. 470 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടത്തിയത്.
Must Read: ജെ.ഇ.ഇ: കേരളത്തിലെ ഒന്നാമന് ഇനി ലക്ഷ്യം ഐ.ഐ.ടി
6,08,440 പേര്‍ ജനുവരിയിലും ഏപ്രിലിലുമായി രണ്ടുതവണ മെയിന്‍ പരീക്ഷയെഴുതി. ഇവരുടെ മികച്ച സ്കോറാണ് അന്തിമമായി പരിഗണിക്കുക. 2,97,932 പേര്‍ സ്‌കോര്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് https://jeemain.nic.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് സ്‌കോര്‍ അറിയാനാകും. ബി.ആര്‍ക്ക്, ബി.പ്ലാനിങ് എന്നിവയുള്‍പ്പെടുന്ന പേപ്പര്‍ II-ന്റെ സ്‌കോര്‍ മേയ് 15-നകം പ്രസിദ്ധീകരിക്കും.
Content Highlights: JEE Main 2019 Result Declared; 24 candidates secured 100 percentile