ബെംഗളൂരു ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചില്‍ (ജെ.എന്‍.സി.എ.എസ്.ആര്‍.) മിഡ് ഇയര്‍ ഗവേഷണത്തിന് അവസരം. കെമിസ്ട്രി ആന്‍ഡ് ഫിസിക്‌സ് ഓഫ് മെറ്റീരിയല്‍സ്, എന്‍ജിനിയറിങ് മെക്കാനിക്‌സ്, ഇവല്യൂഷണറി ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി, ന്യൂ കെമിസ്ട്രി, എന്നീ യൂണിറ്റുകളിലായി പിഎച്ച്.ഡി./എം.എസ്. (എന്‍ജിനിയറിങ്)/എം.എസ്. (റിസര്‍ച്ച്) പ്രോഗ്രാമുകളുണ്ട്.
എം.എസ്‌സി., ബി.ഇ., ബി.ടെക്., എം.ഇ., എം.ടെക്., എം.ബി.ബി.എസ്./എം.ഡി. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്ക് വേണം. യൂണിറ്റ് അനുസരിച്ച് പരിഗണിക്കാവുന്ന വിഷയങ്ങളും ബ്രാഞ്ചുകളും:
എം.എസ്‌സി: കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബോട്ടണി, സുവോളജി, ലൈഫ് സയന്‍സസ്, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, മെറ്റീരിയല്‍സ് സയന്‍സ്, ഇലക്‌ട്രോണിക്‌സ്.
ബി.ഇ./ബി.ടെക്: ഏറോസ്‌പേസ്, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, നാനോ ടെക്‌നോളജി, മെറ്റലര്‍ജി, പോളിമര്‍, എന്‍ജിനിയറിങ് ഫിസിക്‌സ്, ബയോടെക്‌നോളജി, ബയോളജിയുമായി ബന്ധപ്പെട്ട ബ്രാഞ്ചുകള്‍.
എം.ഇ./എം.ടെക്: ഏറോസ്‌പേസ്, കെമിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, പോളിമര്‍, ബയോടെക്‌നോളജി, ബയോളജിക്കല്‍ എന്‍ജിനിയറിങ്, ബയോഇന്‍ഫര്‍മാറ്റിക്‌സ്.
2021 ജനുവരി ഒന്നിന് സാധുതയുള്ള ഗേറ്റ്, ജസ്റ്റ്, ജി.പാറ്റ്, യു.ജി.സി/സി.എസ്.ഐ.ആര്‍ നെറ്റ്, ജെ.ആര്‍.എഫ്, ഐ.സി.എം.ആര്‍./ ഡി.ബി.ടി./ഇന്‍സ്പയര്‍, ജെ.ആര്‍.എഫ്. എന്നിവയിലൊന്നിലെ യോഗ്യതയും വേണം.
അപേക്ഷ നവംബര്‍ 30 രാത്രി 11.59 വരെ www.jncasr.ac.in വഴി നല്‍കാം. അപേക്ഷാഫീസ് 500 രൂപ ഓണ്‍ലൈനായി അടയ്ക്കാം.
Content Highlights: Jawaharlal Nehru Centre for advanced scientific research invites application for research, JNCASR