ഹൈദരാബാദിലെ ജവഹര്‍ലാല്‍ നെഹ്രു ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് സര്‍വകലാശാല നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ബി.എഫ്.എ.), ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

അപ്ലൈഡ് ആര്‍ട്ട്, പെയിന്റിങ്, സ്‌കള്‍പ്ച്ചര്‍, ആനിമേഷന്‍, ഫോട്ടോഗ്രാഫി എന്നിവയില്‍ ബി.എഫ്.എ. ഉണ്ട്. ഇന്റീരിയര്‍ ഡിസൈനിലാണ് ബി.ഡിസ് ഉള്ളത്.

എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് ഇന്റര്‍മീഡിയറ്റ്/തത്തുല്യയോഗ്യത വേണം.

ഫൈന്‍ ആര്‍ട്‌സ് ആന്‍ഡ് ഡിസൈന്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ വഴിയാണ് പ്രവേശനം. ഓഗസ്റ്റ് 13-നാണ് ഫോട്ടോഗ്രാഫി, ഇന്റീരിയര്‍ ഡിസൈന്‍ പരീക്ഷ. 14-ന് ആനിമേഷന്‍ പരീക്ഷയും. അപേക്ഷ https://jnafauadmissions.com വഴി ജൂലായ് 31 വരെ നല്‍കാം.

Content Highlights: Jawaharlal nehru Architecture and fine arts degree admissions 2021