രാജ്യത്തെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്‌സ് സംവിധാനം, വിവരശേഖരണം, പ്രൊസസിങ്, വിശകലനം, പ്രസിദ്ധീകരണം, പ്രചരിപ്പിക്കല്‍ എന്നിവ മനസ്സിലാക്കാന്‍ അവസരം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ രണ്ടുമാസത്തെ സമ്മര്‍ ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

നാഷണല്‍ അക്കൗണ്ട്‌സ് സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്‍ഡക്‌സ് നമ്പേഴ്‌സ്, എനര്‍ജി സ്റ്റാറ്റിസ്റ്റിക്‌സ്, നാഷണല്‍ ഇക്കണോമിക് ക്ലാസിഫിക്കേഷന്‍സ്, സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ്് ഗോള്‍സ്, എന്‍വയണ്‍മെന്റ്് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് എന്‍വയണ്‍മെന്റ്് അക്കൗണ്ടിങ്, ഗ്ലോബല്‍ ഇന്‍ഡിസസ്, സര്‍വേ സബ്ജക്ട്‌സ്, പബ്ലിക് പോളിസി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഫോര്‍ ഒഫീഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയവ.

ഡല്‍ഹിയിലും (ഗ്രൂപ്പ് എ) രാജ്യത്തിന്റെ മറ്റു കേന്ദ്രങ്ങളിലും (ഗ്രൂപ്പ് ബി) ആയി 214 അവസരങ്ങള്‍ ഉണ്ട്. വിശദാംശങ്ങള്‍ https://www.mospi.gov.in/ ല്‍ അനൗണ്‍സ്മെന്റ്‌സ് ലിങ്കിലെ വിജ്ഞാപനത്തിലുണ്ട്. വിജയകരമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ സ്‌റ്റൈപ്പന്‍ഡായി 10,000 രൂപ ലഭിക്കും.

സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്/ഓപ്പറേഷന്‍സ് റിസര്‍ച്ച്/ഇക്കണോമിക്‌സ്/ഡെമോഗ്രഫി/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സിലെ മറ്റ് മേഖലകള്‍ എന്നിവയില്‍ 2021-22 ല്‍ ബിരുദാനന്തര ബിരുദ/ഗവേഷണ വിദ്യാര്‍ഥികളായിരിക്കണം.

നാഷണല്‍ കരിയര്‍ സര്‍വീസ് (എന്‍.സി.എസ്.) പോര്‍ട്ടലായ www.ncs.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. എന്‍.സി.എസ്. ഐ.ഡി. ലഭിക്കും. അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രൂപ്പിനനുസരിച്ച് (എ/ബി) വിജ്ഞാപനത്തിലെ എക്‌സല്‍ അപേക്ഷ ഡൗണ്‍ലോഡുചെയ്ത് പൂരിപ്പിക്കണം. പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയില്‍നിന്ന് 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' വാങ്ങണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും

മേഖലയ്ക്കനുസരിച്ചുള്ള നോഡല്‍ ഓഫീസറുടെ/സെലക്ഷന്‍ പോയിന്റിലെ ഇ-മെയിലില്‍ അയക്കണം. പകര്‍പ്പ് training-mospi@nic.in ലേക്കും അയക്കണം. അവസാന തിയതി: ഏപ്രില്‍ 30.

കേരളത്തിലെ ഓഫീസുകളും സ്‌ളോട്ടുകളും അപേക്ഷ അയക്കേണ്ട ഇ-മെയിലും

കോഴിക്കോട് (കല്ലായി) എന്‍.എസ്.ഒ. (എഫ്.ഒ.ഡി.) മേഖലാ ഓസീസ്-2 സ്‌ളോട്ടുകള്‍ (ro.kzk-fod@nic.in), തിരുവനന്തപുരം (പൂങ്കുളം) എന്‍.എസ്.ഒ. (എഫ്.ഒ.ഡി.) മേഖലാ ഓസീസ് -2 (ro.tvp-fod@nic.in), തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (വികാസ് ഭവന്‍) -2 (ro.tvp-fod@nic.in)

Content Highlights:  Internship for Statistics Class students