ന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസ് മുംബൈ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. 

പോപ്പുലേഷന്‍ സ്റ്റഡീസിലെ എം.എ./എം.എസ്സി., ആന്ത്രപ്പോളജി, ഡെവലപ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, ജോഗ്രഫി, ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, റൂറല്‍ ഡെവലപ്മെന്റ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നില്‍ ബി.എ./ബി.എസ്സി. ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

ബയോസ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഡമോഗ്രഫി മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാം പ്രവേശനത്തിന്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലൊന്നിലെ ബി.എ/ബി.എസ്സി. അല്ലെങ്കില്‍, മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സില്‍ രണ്ട് പേപ്പര്‍ പഠിച്ചു നേടിയ ബി.എ/ബി.എസ്സി. വേണം. ഈ രണ്ടു കോഴ്സുകളുടെയും ദൈര്‍ഘ്യം രണ്ടു വര്‍ഷമാണ്. അപേക്ഷിക്കുന്നവര്‍ക്ക്, 55 % മാര്‍ക്ക്/തത്തുല്യ ഗ്രേഡ് യോഗ്യതാ പരീക്ഷയില്‍ വേണം. 2019 ജൂണ്‍ 30-ന് 25 വയസ്സ് കവിയരുത്. പൊതു പ്രവേശനപരീക്ഷയുണ്ടാകും. 

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് പ്രവേശനത്തിന് ആന്ത്രപ്പോളജി, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഡെവലപ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, ജോഗ്രഫി, ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പോപ്പുലേഷന്‍ സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, പോപ്പുലേഷന്‍ എജ്യുക്കേഷന്‍, സൈക്കോളജി, റൂറല്‍ ഡെവലപ്മെന്റ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നില്‍ എം.എ/എം.എസ്സി. 55 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡോടെ വേണം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയാണ് പ്രവേശനം. പ്രതിമാസം 5000 രൂപ ഫെല്ലോഷിപ്പ്. 

പോപ്പുലേഷന്‍ സ്റ്റഡീസ്/ബയോ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഡമോഗ്രഫി ഇന്റഗ്രേറ്റഡ് എം.ഫില്‍-പിഎച്ച്.ഡി., പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കും അപേക്ഷ വിളിച്ചിട്ടുണ്ട്.

യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി: ജനുവരി നാല്. അപേക്ഷാ പ്രിന്റ് ഔട്ടും രേഖകളും, 2019 ജനുവരി 11-നകം 'The Assistant Registrar (Academic), International Institute of Population Sciences, Govandi Station Road, Deonar, Mumbai-400088' എന്ന വിലാസത്തില്‍ കിട്ടണം. വിദൂരപഠനത്തിലുള്ള പോപ്പുലേഷന്‍ സ്റ്റഡീസിലെ മാസ്റ്റര്‍ ഓഫ് ആര്‍ട്സ് പ്രോഗ്രോം, പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് എന്നിവയും വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവയുടെ അപേക്ഷ ഓഫ് ലൈന്‍ രീതിയിലാണ് നല്‍കേണ്ടത്. http://iips.org/admissions.htm

Content Highlights: International Institute for Population Sciences,  IIPS Mumbai