യുവ പോസ്റ്റ് ഡോക്ടറല്‍ വിശിഷ്ടാംഗങ്ങള്‍ക്ക് സ്വതന്ത്രമായ ഗവേഷണങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കുന്ന ഡി.എസ്.ടി.യുടെ ഇന്‍സ്‌പെയര്‍ ഫാക്കല്‍ട്ടി ഫെലോഷിപ്പ് പദ്ധതിയിലേക്ക് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം.

അഞ്ചുവര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. പ്രതിമാസ ഫെലോഷിപ്പ് തുക ഒന്നേകാല്‍ലക്ഷംരൂപ. പ്രതിവര്‍ഷ റിസര്‍ച്ച് ഗ്രാന്റ് ഏഴുലക്ഷംരൂപ.

സയന്‍സ്, മാത്തമാറ്റിക്‌സ്, എന്‍ജിനിയറിങ്, ഫാര്‍മസി, മെഡിസിന്‍, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയ വിഷയങ്ങളില്‍ പിഎച്ച്.ഡി. ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 32 വയസ്സ്. ഡയറക്ട്/നോമിനേഷന്‍ രീതികളില്‍ അപേക്ഷിക്കാം.

വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും www.online-inspire.gov.in (അനൗണ്‍സ്മെന്റ്‌സ്, ഫാക്കല്‍ട്ടി ലിങ്കുകള്‍)

Content Highlights: Inspire Faculty Fellowship: apply by 10 September