ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്‌നറ്റിസം, നവി മുംബൈ, പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലെ ഈ സ്വയംഭരണ സ്ഥാപനത്തില്‍ ജിയോമാഗ്‌നറ്റിസം, അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടുള്ള സോളിഡ് എര്‍ത്ത്, അപ്പര്‍ അറ്റ്‌മോസ്ഫിയര്‍, ഒബ്‌സര്‍വേറ്ററി ഡേറ്റ അനാലിസിസ് എന്നിവയിലെ ഗവേഷണ അവസരങ്ങള്‍ ലഭ്യമാണ്.

വിവിധ സര്‍വകലാശാലകളുടെ അംഗീകൃത ഗവേഷണ കേന്ദ്രമാണ് സ്ഥാപനം. സര്‍വകലാശാലകളും ഗവേഷണ മേഖലയും ഇപ്രകാരമാണ്. മുംബൈ സര്‍വകലാശാല ഫിസിക്‌സ്. ശിവജി സര്‍വകലാശാല, കൊല്‍ഹാപുര്‍ ഫിസിക്‌സ്. നോര്‍ത്ത് മഹാരാഷ്ട്ര സര്‍വകലാശാല, ജാല്‍ഗവോണ്‍ ഫിസിക്‌സ്, അപ്ലൈഡ് ജിയോളജി. എസ്.ആര്‍.ടി.എം. യൂണിവേഴ്‌സിറ്റി, നാന്‍ഡഡ് ജിയോഫിസിക്‌സ്. ആന്ധ്ര യൂണിവേഴ്‌സിറ്റി, വിശാഖപട്ടണം ഫിസിക്‌സ് ആന്‍ഡ് ജിയോഫിസിക്‌സ്. മനോന്‍മണിയം സുന്ദരനാര്‍ യൂണിവേഴ്‌സിറ്റി, തിരുനെല്‍വേലി ഫിസിക്‌സ് ആന്‍ഡ് ജിയോഫിസിക്‌സ്. എന്‍.ഐ.ടി., വാറങ്കല്‍ മാത്തമാറ്റിക്‌സ്.

ഗവേഷണം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്, ബന്ധപ്പെട്ട സര്‍വകലാശാലയുടെ പി.എച്ച്.ഡി. ബിരുദം ലഭിക്കും.

അപേക്ഷകര്‍ക്ക് ഫിസിക്‌സ്/ജിയോഫിസിക്‌സ്/സ്‌പേസ് ഫിസിക്‌സ്/അപ്ലൈഡ് ജിയോളജി/അപ്ലൈഡ് മാത്തമാറ്റിക്‌സ് എന്നിവയില്‍ എം.എസ്‌സി./ എം.എസ്‌സി. (ടെക്) ബിരുദം വേണം. അപേക്ഷാ ഫോം, http://iigm.res.in-ലെ അനൗണ്‍സ്‌മെന്റ്‌സ് ലിങ്കിലെ റിസര്‍ച്ച് സ്‌കോളര്‍ നോട്ടിഫിക്കേഷന്‍ വഴി ഡൗണ്‍ലോഡുചെയ്‌തെടുക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഒറ്റ പി.ഡി.എഫ്. ഫയലായി iig.chairman.apc@iigm.res.in ലേക്ക് ഇ-മെയില്‍ ആയി ഏപ്രില്‍ 19-നകം ലഭിക്കത്തക്കവിധം അയക്കണം.

Content Highlights: Indian Institute of Geomagnetism invites application for PhD