കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനു കീഴില്‍ ദോഹലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് നടത്തുന്ന പോസ്റ്റ്ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ ഫോറസ്ട്രി മാനേജ്‌മെന്റ് (PGDFM) പഠിക്കുന്നവര്‍ക്ക് തൊഴിലും ഉറപ്പാക്കാം. പ്ലേസ്‌മെന്റ് ട്രാക്ക് റെക്കോഡ് നൂറ് ശതമാനമാണ്. വലിയ കമ്പനികളാണ് കാമ്പസ് റിക്രൂട്ട്‌മെന്റിനെത്തുന്നത്.

രണ്ട് വര്‍ഷത്തെ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ് PGDFM. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദമുള്ളവര്‍ക്കും 2018 ജൂണ്‍ 30നകം യോഗ്യത തെളിയിക്കാന്‍ കഴിയുന്ന അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. IIMCAT 2017 സ്‌കോര്‍ അല്ലെങ്കില്‍ സേവിയര്‍ ആപ്റ്റിട്യൂഡ് ടെസ്റ്റ് (XAT 2018) സ്‌കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. എഴുത്തുപരീക്ഷ, ഗ്രൂപ്പ്ചര്‍ച്ച അഭിമുഖം എന്നിവയും ഉണ്ടാവും. 

അപേക്ഷാഫീസ് 1000 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 500 രൂപ. അപേക്ഷ ഓണ്‍ലൈനായി http://iifn.ac.in\admission എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷഫോറം വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. വിലാസം: Director, Indian Institute of Forest Management, Nehru Nagar, Bhopal462003. ക്യാറ്റ് യോഗ്യതപ്രകാരമുള്ള അപേക്ഷകള്‍ ഫെബ്രുവരി 10 വരെയും XAT യോഗ്യതപ്രകാരമുള്ള അപേക്ഷകള്‍ ഫെബ്രുവരി 20 വരെയും സ്വീകരിക്കും.

രണ്ടുവര്‍ഷത്തെ കോഴ്‌സില്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് ലൈവ്‌ലിഹുഡ്, എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ്, ഡെവലപ്പ്‌മെന്റല്‍ മാനേജ്‌മെന്റ് എന്നിങ്ങനെ മൂന്ന് മേജര്‍ സ്‌പെഷ്യലൈസേഷനുകളുണ്ട്.

കോഴ്‌സ് ഫീസായി ആദ്യവര്‍ഷം 3,24000 രൂപയും രണ്ടാംവര്‍ഷം 1,77,600 രൂപയും അടയ്ക്കണം.  പട്ടികജാതി/വര്‍ഗക്കാര്‍ക്ക് യഥാക്രമം 1,88,400 രൂപ, 99,600 രൂപ എന്നിങ്ങനെ മതി.  ജനറല്‍ വിഭാഗക്കാര്‍ക്ക്  9, പട്ടികജാതി 3, പട്ടികവര്‍ഗം 2, ഒ.ബി.സി. നോണ്‍ ക്രീമിലെയര്‍  2 , ഭിന്നശേഷിക്കാര്‍ 1 എന്നിങ്ങനെ സ്‌കോളര്‍ഷിപ്പുകളും ലഭിക്കും. സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പുകളും ഇതില്‍പ്പെടും.സമ്മര്‍ ഇന്റേണ്‍ഷിപ്പ് സൗകര്യങ്ങളും ലഭിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://iifm.ac.in/pgdfm/