ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി- മദ്രാസ്, ഓണ്‍ഡ്രപ്രണര്‍ഷിപ്പ് സെല്‍, എജ്യുക്കേഷന്‍ സ്റ്റാര്‍ട്ടപ്പുമായി ചേര്‍ന്ന് 'പ്ലാന്‍ഡമിക്' കേസ് സ്റ്റഡി മത്സരം നടത്തുന്നു.
കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സൃഷ്ടിപരമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തിലൂടെ അവസരംലഭിക്കുന്നു.
ഏതെങ്കിലും കോളേജില്‍ ഒരു അക്കാദമിക് പ്രോഗ്രാമില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം. ഒരുടീമില്‍ ഒന്നുമുതല്‍ നാല് വിദ്യാര്‍ഥികള്‍ വരെ ആകാം.
https://ecell.iitm.ac.in ലെ 'പ്ലാന്‍ഡമിക്' ലിങ്ക് വഴി മേയ് 30-നകം രജിസ്റ്റര്‍ ചെയ്യണം. പ്രോബ്ലം സ്റ്റേറ്റ്മെന്റ് മേയ് 31-ന് രാത്രി 11.59-ന് പ്രഖ്യാപിക്കും. രജിസ്റ്റര്‍ ചെയ്തവരുടെ ഇ-മെയില്‍ വിലാസത്തിലേക്ക് കേസ് സ്റ്റഡി ലഭ്യമാക്കും. അത് പൂര്‍ത്തിയാക്കി നല്‍കേണ്ടതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഒപ്പം നല്‍കും.
മത്സരാര്‍ഥിയുടെ ആശയങ്ങള്‍, നിരീക്ഷണങ്ങള്‍, എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് സ്റ്റഡി പൂര്‍ത്തിയാക്കണം. ജൂണ്‍ 10 രാത്രി 11.59-നകം പ്രശ്നപരിഹാരനിര്‍ദേശം events_ecell@smail.iitm.ac.in ല്‍ ലഭിക്കണം.
മികച്ച എന്‍ട്രികള്‍ക്ക്, അച്ചീവ്മെന്റ് സര്‍ട്ടിഫിക്കറ്റ്, ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍, യഥാര്‍ഥപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള 'ഹാന്‍ഡ്‌സ് ഓണ്‍ എക്സ്പീരിയന്‍സ്' എന്നിവ ലഭിക്കും.
വിവരങ്ങള്‍ക്ക്: 07721836932, https://ecell.iitm.ac.in/
Content Highlights: IIT plandemic case study competition for college students