ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) മദ്രാസ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വകുപ്പ് നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം പ്രവേശനത്തിനുള്ള ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എച്ച്.എസ്.ഇ.ഇ.) ജൂണ്‍ 13-ന് നടക്കും.

ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നീ ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഓരോന്നിലും 29 സീറ്റുണ്ട്. ആദ്യ മൂന്ന് സെമസ്റ്ററിലെ മികവ് (സി.ജി.പി.എ.), വിദ്യാര്‍ഥിയുടെ താത്പര്യം, സീറ്റ് ലഭ്യത എന്നിവ പരിഗണിച്ചായിരിക്കും സ്‌പെഷ്യലൈസേഷന്‍ അനുവദിക്കുക.

പ്ലസ്ടു/തത്തുല്യ പരീക്ഷ ഏതു സ്ട്രീമില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാം.

യോഗ്യതാപരീക്ഷ 2020ല്‍ ജയിച്ചവര്‍, 2021ല്‍ അഭിമുഖീകരിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ https://hsee.iitm.ac.in/ വഴി ഫെബ്രുവരി ഒന്നുമുതല്‍ ഓണ്‍ലൈനായി നല്‍കാം.

Content Highlights: IIT madras Humanities and social sciences Integrated M.A program