ന്റർ ഡിസിപ്ലിനറി പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാം സമൂഹം, പരിസ്ഥിതി, തുടങ്ങിയവയിൽ ഗവേഷണത്തിലേർപ്പെടാനും നിരൂപണചിന്താഗതി വളർത്തിയെടുക്കാനും സജ്ജരാക്കുന്നു. മനുഷ്യജീവിതം മെച്ചപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങളിലും വികസനപ്രക്രിയകളിലുമാണ് വികസനപഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സാഹിത്യപരവും ഭാഷാപരവുമായ വിശകലനങ്ങളിൽ താത്പര്യമുള്ളവർക്കാണ് ഇംഗ്ലീഷ് പഠനകോഴ്‌സ്. ആദ്യ രണ്ടുവർഷം പൊതു കോഴ്‌സാണ്. തുടർന്നാണ് ഇംഗ്ലീഷ്/വികസനപഠനത്തിലേക്ക് തിരിയുക. ആദ്യ മൂന്നുസെമസ്റ്ററിലെ മികവ് വിദ്യാർഥിതാത്പര്യം, സീറ്റ് ലഭ്യത എന്നിവ ഇതിലേക്ക് പരിഗണിക്കും. 2017ൽ ആദ്യശ്രമത്തിൽ പ്‌ളസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ജനറൽ/ഒ.ബി.സി.ക്കാർക്ക് 60 ശതമാനം മാർക്ക്  ഉണ്ടായിരിക്കണം. 2018ൽ യോഗ്യതാപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 1993 ഒക്ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.

പ്രവേശനപ്പരീക്ഷ

ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽസയൻസസ് എൻട്രൻസ് എക്‌സാമിനേഷൻ (HSEE) ഏപ്രിൽ 15ന് നടക്കും. കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷയ്ക്ക് രണ്ടുഭാഗങ്ങളുണ്ട്. രണ്ടരമണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ആദ്യഭാഗത്ത്. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഇതിൽ ഉണ്ടാകുക. ഇംഗ്ലീഷ് ആൻഡ് കോംപ്രിഹൻഷൻ സ്‌കിൽ (25 ശതമാനം വെയിറ്റേജ്), അനലിറ്റിക്കൽ ആൻഡ് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (25 ശതമാനം) ജനറൽ സ്റ്റഡീസ് (50 ശതമാനം) എന്നിവയിൽനിന്നായിരിക്കും ചോദ്യങ്ങൾ. രണ്ടാംഭാഗത്തിൽ 30 മിനിറ്റിൽ ഒരു പൊതുവിഷയത്തിൽ ഉപന്യാസം എഴുതണം.   വിശദമായ സിലബസ് വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. മുൻ ചോദ്യപേപ്പറുകളും കിട്ടും.

അപേക്ഷ ജനവരി 24 വരെ

അപേക്ഷ ഡിസംബർ 14 മുതൽ ജനുവരി 24 വരെ വെബ്‌സൈറ്റിലൂടെ നൽകാം. പെൺകുട്ടികൾക്കും എസ്.സി.\എസ്.ടി.\പി.ഡബ്ല്യു.ഡി. വിഭാഗക്കാർക്കും അപേക്ഷാഫീസ് 1200 രൂപ. മറ്റുള്ളവർക്ക് 2400 രൂപ. നെറ്റ്ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡബിറ്റ് കാർഡുവഴിയോ അടക്കാം. ഓൺലൈൻ അപേക്ഷാസമർപ്പണവേളയിൽ രൂപപ്പെടുത്താവുന്ന ഇന്ത്യൻ ബാങ്ക് ചലാൻ വഴിയും ഫീസടയ്ക്കാം. അപേക്ഷാസമർപ്പണത്തിന്റെ ഭാഗമായി ചില രേഖകളുടെ പകർപ്പ് സ്‌കാൻചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടിവരും. അഡ്മിറ്റ്കാർഡ് മാർച്ച് 14 മുതൽ വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കാം.

പരീക്ഷാഫലം മേയ് 15 ഓടെ പ്രതീക്ഷിക്കാം. യോഗ്യതനേടി റാങ്ക് പട്ടികയിൽ ഇടംനേടാൻ HSEEയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. പ്രവേശനത്തിനുള്ള ഓഫർലെറ്റർ മേയ് 16 മുതൽ അയക്കും.

വിവരങ്ങൾക്ക്:  http://hsee.iitm.ac.in