ഖരഗ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) 2021-22 സ്പ്രിങ് സെമസ്റ്റര്‍ പിഎച്ച്.ഡി. പ്രവേശനത്തിന്‌ അപേക്ഷിക്കാം. എന്‍ജിനിയറിങ്, ടെക്‌നോളജി, സയന്‍സ്, ആര്‍ക്കിട്ടെക്ചര്‍ ആന്‍ഡ് റീജണല്‍ പ്ലാനിങ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, റൂറല്‍ ഡെവലപ്‌മെന്റ്, ലോ, മാനേജ്‌മെന്റ്, മെഡിസിന്‍ തുടങ്ങിയവയിലെ വിവിധ മേഖലകകളിലാണ് അവസരം.

ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്‍ഷിപ്പോടെയുള്ള റഗുലര്‍, വ്യക്തിഗത ഫെലോഷിപ്പ് (സി.എസ്.ഐ.ആര്‍./യു.ജി.സി./ഡി.ബി.ടി./ഐ.സി.എം.ആര്‍./ഇന്‍സ്പയര്‍ തുടങ്ങിയവ) പ്രോജക്ട്, സ്‌പോണ്‍സേര്‍ഡ്, വര്‍ക്കിങ് പ്രൊഫഷണല്‍സ് വിഭാഗങ്ങളില്‍ പ്രവേശനം നല്‍കും. എം.ടെക്., എം.എസ്., എം.ഇ., എം.എസ്‌സി. (എന്‍ജിനിയറിങ്), എം.ആര്‍ക്ക്., മാസ്റ്റര്‍ ഓഫ് സിറ്റി/റീജണല്‍ പ്ലാനിങ്, എം. ഫില്‍ (1/2 വര്‍ഷം), എം.ബി. എ./പി.ജി. ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്, എല്‍എല്‍.എം. (രണ്ടുവര്‍ഷം), ബി.ഇ., ബി.ടെക്., ബി.എസ്‌സി. (എന്‍ജിനിയറിങ്), ബി.ആര്‍ക്ക്., എം.എസ്‌സി., എം.എ., എം.ബി.ബി. എസ്., അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി., മൂന്നുവര്‍ഷ എല്‍എല്‍.ബി. യോഗ്യതയുള്ളവര്‍/തത്തുല്യ യോഗ്യതയുള്ളവര്‍ എന്നിവര്‍ക്ക് വിവിധ മേഖലകളിലായി അപേക്ഷിക്കാം.

പ്രോഗ്രാമിനനുസരിച്ച് എന്‍ജിനിയറിങ്/സയന്‍സ്/കൊമേഴ്‌സ്/മാനേജ്‌മെന്റ്/ലോ/തത്തുല്യ യോഗ്യതാപരീക്ഷ എങ്കില്‍ 60 ശതമാനം മാര്‍ക്ക്/സി.ജി.പി.എ. 6.5; ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സ്/എം.ബി.ബി. എസ്./തത്തുല്യം എങ്കില്‍ 55 ശതമാനം മാര്‍ക്ക്/6.0 സി.ജി.പി.എ. വാങ്ങി ജയിച്ചിരിക്കണം. അപേക്ഷ www.iitkgp.ac.in/phdadmission വഴി ഒക്ടോബര്‍ 27 വരെ നല്‍കാം.

Content Highlights: IIT Kharagpur admissions 2021