ഭിലായ് ഐ.ഐ.ടി. റെഗുലര്‍/സ്‌പോണ്‍സേഡ് വിഭാഗങ്ങളില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, ഡേറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ലിബറല്‍ ആര്‍ട്‌സ് എന്നീ മേഖലകളില്‍ അവസരമുണ്ട്.

ഓരോന്നിലെയും സവിശേഷ മേഖലകള്‍ https://www.iitbhilai.ac.in-ലെ വിജ്ഞാപന ലിങ്കില്‍ ലഭിക്കും.

പ്രവേശനത്തിന് ബന്ധപ്പെട്ട മേഖലയില്‍ ഒരു പൊതുയോഗ്യത വേണം:

* എന്‍ജിനിയറിങ്/ടെക്‌നോളജി മാസ്റ്റേഴ്‌സ്/തുല്യ ബിരുദം
* എന്‍ജിനിയറിങ്/ടെക്‌നോളജി ബാച്ചിലര്‍ ബിരുദം
* സയന്‍സ്/ആര്‍ട്‌സ്/സോഷ്യല്‍ സയന്‍സസ് മാസ്റ്റേഴ്‌സ്/തുല്യ ബിരുദം.

യോഗ്യതാ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കോടെ ഫസ്റ്റ് ക്ലാസ് (പട്ടിക വിഭാഗക്കാര്‍ക്ക് 55 ശതമാനം) വേണം. കൂടാതെ ഇവയില്‍ ഒരു അധിക വ്യവസ്ഥയും തൃപ്തിപ്പെടുത്തണം 

* സാധുവായ ഗേറ്റ് സ്‌കോര്‍/നെറ്റ്
* സി.എസ്.ഐ.ആര്‍./യു.ജി.സി./എന്‍.ബി.എച്ച്.എം./ഡി.ബി.ടി./ഐ.സി.എ. ആര്‍./ഐ.സി.എം.ആര്‍./ഐ.സി.പി.ആര്‍.ജെ.ആര്‍.എഫ്. അല്ലെങ്കില്‍ ഡി.എസ്.ടി. ഇന്‍സ്‌പെയര്‍ ഫെലോഷിപ്പ്
* കുറഞ്ഞ് 8.0 സി.ജി.പി.എ.യോടെ ഐ.ഐ.ടി.യില്‍ നിന്നുമുള്ള ബി.ടെക്
* രണ്ടുവര്‍ഷ പ്രൊഫഷണല്‍ പ്രവൃത്തിപരിചയം.

അപേക്ഷ https://www.iitbhilai.ac.in വഴി മേയ് അഞ്ചുവരെ നല്‍കാം. യോഗ്യതാ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

Content Highlights: IIT Bhilai invites application for research, apply now