ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ) 2021-22 ൽ നടത്തുന്ന എം.എസ്സി. (രണ്ടുവർഷം), മാസ്റ്റർ ഇൻ ഇക്കണോമിക്സ് (രണ്ടുവർഷം), ജോയന്റ്- എം.എസ്സി.-പിഎച്ച്.ഡി., എം.എസ്സി.- പിഎച്ച്.ഡി. ഡ്യുവൽ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചിലർ പ്രോഗ്രാമുകൾ എന്നിവയിലെ പ്രവേശനത്തിന് 2021-ലെ ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റഴ്സ് (ജാം) യോഗ്യത നേടിയവർക്ക് ഇപ്പോൾ അപേക്ഷിക്കാം.

പാലക്കാട് ഐ.ഐ.ടി.യിലേതുൾപ്പടെ 20 ഐ.ഐ.ടി.കളിലെ പ്രോഗ്രാമുകളാണ് ഈ പ്രക്രിയയുടെ പരിധിയിൽ വരുന്നത്. പാലക്കാട്, മദ്രാസ് ഐ.ഐ.ടി.കളിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിലെ രണ്ടുവർഷ എം.എസ്സി. പ്രോഗ്രാമുകൾ ഉണ്ട്. ഇക്കണോമിക്സ് എം.എസ്സി. പ്രോഗ്രാം, ഡൽഹി, റൂർക്കി ഐ.ഐ.ടി.കളിൽ ലഭ്യമാണ്. സ്ഥാപനങ്ങളുടെയും അവയിൽ ലഭ്യമായ പ്രോഗ്രാമുകളുടെയും പൂർണ പട്ടിക https://jam.iisc.ac.in/ ൽ ഉണ്ട്.

വിദ്യാർഥികൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന ഓരോ സ്ഥാപനത്തിനും/പ്രോഗ്രാമിനും ബാധകമായ യോഗ്യതാ മാനദണ്ഡങ്ങൾ തൃപ്തിപ്പെടുത്തണം. അപേക്ഷ ഓൺലൈൻ ആയി https://joaps.iisc.ac.in വഴി മേയ് 20 വരെ നൽകാം.

Content Highlights: IIT Admission through JAM, Apply now