പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) മാത്തമാറ്റിക്സിലെ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

60 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം)/തത്തുല്യ സി.ജി.പി.എ.യോടെ, ബി.ടെക്. ബിരുദമോ ഏതെങ്കിലും സ്പെഷ്യലൈസേഷനിൽ ബി.എസ്സി. ബിരുദമോ വേണം.

ജാം-2021-ൽ എം.എ./എം.എസ്. വിഷയത്തിൽ അഞ്ഞൂറിനുള്ളിൽ റാങ്ക് (സംവരണവിഭാഗക്കാരെങ്കിൽ അറുനൂറിനുള്ളിൽ) വേണം. അല്ലെങ്കിൽ എൻ.ബി.എച്ച്.എം.-2021 സ്കോർ/റാങ്ക് വേണം. അവസാനവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ മേയ് 16-നകം http://www.iiserpune.ac.in/admissions/int-phd-programme എന്ന ലിങ്കിൽക്കൂടി നൽകാം.

Content Highlights: IISER Pune invites application Mathematics Integrated Ph.D.