ഭോപാല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) ഓഗസ്റ്റ് സെമസ്റ്ററിലെ പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍ മെന്റല്‍ സയന്‍സസ്, ഇക്കണോമിക് സയന്‍സസ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് (ഇംഗ്ലീഷ്, ഫിലോസഫി, ലിംഗ്വിസ്റ്റിക്‌സ്), മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയിലാണ് പിഎച്ച്.ഡി. പ്രോഗ്രാം ഉള്ളത്. 

മാസ്റ്റേഴ്‌സ് ബിരുദവും എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയും ആണ് പൊതുവായി വേണ്ട വിദ്യാഭ്യാസ യോഗ്യത.

കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം ഉണ്ട്. ബന്ധപ്പെട്ട മേഖലയില്‍ ബി.എസ്‌സി./ബി.ടെക്./ബി.ഇ. ബിരുദമാണ് പൊതുയോഗ്യത. 

മാത്തമാറ്റിക്‌സ്, കെമിസ്ട്രി പ്രോഗ്രാമുകളിലെ അപേക്ഷകര്‍ക്ക് ജാം സ്‌കോറും ഫിസിക്‌സിന്, ജസ്റ്റ് സ്‌കോറും വേണം. ഇന്റഗ്രേറ്റഡ് പ്രോഗ്രാമില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് തുടക്കത്തില്‍ പ്രതിമാസം 10,000 രൂപ ഫെലോഷിപ്പ് ലഭിക്കും. അപേക്ഷ https://www.iiserb.ac.in വഴി ഏപ്രില്‍ അഞ്ചുവരെ നല്‍കാം.

Content Highlights: IISER bhopal invites application for PhD, Integrated PhD programs