IISERSകേന്ദ്രസര്‍ക്കാറിന് കീഴില്‍ തിരുവനന്തപുരം, മൊഹാലി, കൊല്‍ക്കത്ത എന്നിവിടങ്ങളിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (IISERs) 2017 ജനവരിയിലാരംഭിക്കുന്ന പിഎച്ച്.ഡി. പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
       

  • 'ഐസര്‍' തിരുവനന്തപുരത്ത് ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് മേഖലകളിലാണ് ഗവേഷണപഠനാവസരം. അപേക്ഷ ഓണ്‍ലൈനായി www.iisertvm.ac.in എന്ന വെബ്‌സൈറ്റിലൂടെ 2016 ഒക്‌ടോബര്‍ 17 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
  • 'ഐസര്‍' മൊഹാലിയില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, എര്‍ത്ത് & എന്‍വയണ്‍മെന്റല്‍ സയന്‍സസ്, ഹ്യൂമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ് മേഖലകളിലാണ് ഗവേഷണ പഠനം. ബന്ധപ്പെട്ട വിഷയത്തില്‍ മികച്ച അക്കാഡമിക് റെക്കാര്‍ഡുള്ള മാസ്റ്റേഴ്‌സ് ഡിഗ്രി/ ബിടെക്/ MBBS/ M.Tech  ബിരുദവും. GATE/CSIRUGC NET/JEST/ NBHM JRF/JGEEBILS/ GPAT/ICMRJRF/DBTJRF/DSTINSPIRE  യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി www.iisermohali.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ ഒക്‌ടോബര്‍ 10 ഉച്ചയ്ക്ക് 12 മണിവരെ  സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
  • 'ഐസര്‍' കൊല്‍ക്കത്തയില്‍ ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് സയന്‍സസ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്കല്‍ സയന്‍സസ് വിഷയങ്ങളിലാണ് ഗവേഷണപഠനം നടത്താവുന്നത്. ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും http://apply.iiserkol.ac.in  എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്. 2016 ഒക്‌ടോബര്‍ 18 വരെ അപേക്ഷകള്‍ സ്വീകരിക്കും. മികച്ച പഠന സൗകര്യങ്ങളാണ് ഐസറുകളിലുള്ളത്.