ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി.) നാലുവർഷ ബാച്ചിലർ ഓഫ് സയൻസ്-ബി.എസ്. (റിസർച്ച്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ട് സെമസ്റ്റർ പ്രോഗ്രാമിൽ ബയോളജി, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ മേജർ ഡിസിപ്ലിനുകൾ ലഭ്യമാണ്. ആദ്യ മൂന്നു സെമസ്റ്ററിൽ എല്ലാവരും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, എൻജിനിയറിങ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിക്കണം.

മൂന്നു സെമസ്റ്റർ സ്പെഷ്യലൈസേഷൻ പേപ്പർ പഠനമാണ്. അവസാന രണ്ടു സെമസ്റ്ററിൽ ഒരു ഫാക്കൽറ്റിയുടെ മേൽനോട്ടത്തിൽ ഒരു ഗവേഷണ അധിഷ്ഠിത പ്രോജക്ട് പൂർത്തിയാക്കണം.

യോഗ്യത, പ്രവേശനരീതി തുടങ്ങിയ വിശദാംശങ്ങൾ https://ug.iisc.ac.in/ ൽ ലഭിക്കും (പ്രോസ്പക്ടീവ് സ്റ്റുഡന്റ്സ് ലിങ്കിൽ). അപേക്ഷ https://admissions.iisc.ac.in/ വഴി ഏപ്രിൽ 30 വരെ നൽകാം.

Content Highlights: IISC invites application for research