ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്‌സി.) ബെംഗളൂരു ഇലക്‌ട്രോണിക് പ്രൊഡക്ട് ഡിസൈനില്‍ തുടങ്ങുന്ന എം.ടെക്. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കമ്യൂണിക്കേഷന്‍, മെക്കാട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയിലൊന്നില്‍ കുറഞ്ഞത് രണ്ടാം ക്ലാസോടെയുള്ള ബിരുദം/ തത്തുല്യ യോഗ്യത വേണം.

കേന്ദ്ര സര്‍ക്കാര്‍/ യു.പി.എസ്.സി./എ.ഐ.സി.ടി.ഇ. തുടങ്ങിയവ ബി.ഇ./ബി.ടെക്കിന് തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള എ.ഐ.എം.ഇ. തുടങ്ങിയ പ്രൊഫഷണല്‍ സൊസൈറ്റികളില്‍ 2013 മേയ് 31 വരെ എന്റോള്‍ ചെയ്യപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഇന്‍സ്ട്രുമെന്‍ടേഷന്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് എന്നിവയിലൊന്നിലെ സാധുവായ ഗേറ്റ് (2019/2020/2021) സ്‌കോര്‍ വേണം. 

അപേക്ഷ https://www.iisc.ac.in/admissions/ വഴി ജൂണ്‍ 23 വരെ നല്‍കാം. യോഗ്യതാ പരീക്ഷയുടെ അന്തിമ സെമസ്റ്ററില്‍/വര്‍ഷത്തില്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

Content Highlights: IISc Admission for Electronic product design