പ്ലസ്ടു കഴിഞ്ഞ് മാനേജ്‌മെന്റ് പഠനമേഖലയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി, റോത്തക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) നടത്തുന്ന അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അണ്ടര്‍ ഗ്രാജ്വേറ്റ്‌പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്മന്റ് പഠനം സംയോജിപ്പിക്കുന്ന പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) ബിരുദം ലഭിക്കും.
മൂന്നുവര്‍ഷത്തെ പഠനത്തിനുശേഷം ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ.) ബിരുദവുമായി പുറത്തുവരാം (എക്‌സിറ്റ് ഓപ്ഷന്‍).
അപേക്ഷാര്‍ഥി പന്ത്രണ്ടാം ക്ലാസ്/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷ 60 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. സ്ട്രീം ഏതുമാകാം. പത്താം ക്ലാസ്/ സെക്കന്‍ഡറിതല പരീക്ഷയിലും ഈ മാര്‍ക്ക് വേണം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്സ് (ഐ.പി.എം.എ.ടി.) ജൂണ്‍ 12ന് ഉച്ചയ്ക്ക് രണ്ടമുതല്‍ നാലുവരെ നടത്തും. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ലോജിക്കല്‍ റീസണിങ്, വെര്‍ബല്‍ എബിലിറ്റി എന്നീ മേഖലകളില്‍നിന്നും നാല് മാര്‍ക്ക് വീതം ഉള്ള 40 വീതം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകും. ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്ക് വീതം നഷ്ടപ്പെടും. ഈ ടെസ്റ്റ് അടിസ്ഥാനമാക്കി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടാകും. ടെസ്റ്റ് സ്‌കോര്‍ (45 ശതമാനം വെയ്‌റ്റേജ്), പഴ്‌സണല്‍ ഇന്റര്‍വ്യൂ (15 ശതമാനം), 10/12 അക്കാദമിക് മികവ് (40 ശതമാനം) പരിഗണിച്ച് തിരഞ്ഞെടുപ്പ് നടത്തും.
അപേക്ഷ https://www.iimrohtak.ac.in വഴി മേയ് നാല് വരെ നല്‍കാം (ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാംസ് > ഐ.പി.എം. ലിങ്കുകള്‍ വഴി).
Content Highlights: IIM rohtak invites application for Integrated management program