ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് - കേരള (ഐ.ഐ.ഐ.ടി.എം.-കെ.) വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി.

കംപ്യൂട്ടര്‍ സയന്‍സ് അധിഷ്ഠിത വിഷയങ്ങളിലെ പി.ജി., എം.ഫില്‍. കോഴ്സുകളിലേക്കാണ് പ്രവേശനം.

എം.എസ്സി. കോഴ്സുകളില്‍ സൈബര്‍ സെക്യൂരിറ്റി, മെഷീന്‍ ഇന്റലിജന്‍സ്, ഡേറ്റാ അനലിറ്റിക്‌സ്, ജിയോ സ്‌പെഷ്യല്‍ അനലറ്റിക്‌സ് എന്നിവയിലാണ് സ്‌പെഷ്യലൈസേഷന്‍. പ്രവേശന പരീക്ഷയുടെയും ഗേറ്റ് സ്‌കോറിന്റെയും അടിസ്ഥാനത്തിലാണ് എം.എസ്സി. കോഴ്സിലേക്ക് പ്രവേശനം.

വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ ഡെസ്‌ക്ടോപ്, ലാപ്ടോപ്, ടാബ്ലറ്റ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ഉപയോഗിച്ച് പ്രവേശനപരീക്ഷ എഴുതാം.

നിര്‍മിതബുദ്ധിയുടെ സഹായത്തോടെയാണ് പരീക്ഷ നടത്തുന്നത്. ജൂലായ് 25-നാണ് പരീക്ഷ. അപേക്ഷിച്ച വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിനുള്ള സോഫ്റ്റ്വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഈ സോഫ്റ്റ്വേര്‍ വഴി പരീക്ഷയെഴുതുന്ന വ്യക്തിയുടെ ഫോട്ടോ വെബ്ക്യാമറയിലൂടെ എടുക്കുകയും ഫോട്ടോ ഐ.ഡി., മേശ, മുറി എന്നിവ പരിശോധിക്കുകയുംചെയ്യും. പരീക്ഷയുടെ മേല്‍നോട്ടച്ചുമതലയുള്ള അധ്യാപകന് ഈ ഡേറ്റ അയച്ചുനല്‍കി പരിശോധിക്കും. വിവരങ്ങള്‍ക്ക്: 9809159559, www.iiitmk.ac.in/admission.

Content Highlights: IIITMK Entrance, Apply till june 30