ശ്ചിമബംഗാൾ കല്യാണിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ. ടി.) പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മാത്തമാറ്റിക്സ്, ഫിസിക്സ് (സ്പേസ് ആൻഡ് ആറ്റ്മോസ്‌ഫറിക് സയൻസസ്) എന്നീ മേഖലകളിലാണ് അവസരമുള്ളത്.

എൻജിനിയറിങ് ഗവേഷണത്തിന് അപേക്ഷകർക്ക് ബന്ധപ്പെട്ട എൻജിനിയറിങ്/ടെക്നോളജി മേഖലയിൽ സി.ജി.പി.എ. 6.5/60 ശതമാനം മാർക്ക് ഉള്ള മാസ്റ്റേഴ്സ് ബിരുദം വേണം. ഗേറ്റ്/നെറ്റ് യോഗ്യതയുള്ള, ബന്ധപ്പെട്ട എൻജിനിയറിങ്/ടെക്നോളജി മേഖലയിൽ സി.ജി.പി.എ 7.5/70 ശതമാനം മാർക്കുള്ള ബാച്ച്ലർ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

സയൻസിൽ പിഎച്ച്.ഡി. പ്രവേശനം തേടുന്നവർക്ക് 6.5/60 ശതമാനം മാർക്കുള്ള സയൻസിലെ ബന്ധപ്പെട്ട മേഖലയിലെ മാസ്റ്റേഴ്സ് ബിരുദം വേണം. ഗേറ്റ്/നെറ്റ് യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷ http://iiitkalyani.ac.in/ വഴി ജൂലായ് എട്ടുവരെ നൽകാം.

Content Highlights: IIIT invites applications for research, apply now