ന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ഐ.ഐ.ഐ.ടി പിഎച്ച്.ഡി. (ഫുള്‍/പാര്‍ട്ട് ടൈം) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് എന്നീ ബ്രാഞ്ചുകളിലാണ് പ്രോഗ്രാമുകളുള്ളത്.

കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഫുള്‍ടൈം പ്രവേശനത്തിന് അപേക്ഷാര്‍ഥിക്ക് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മേഖലയുമായി ബന്ധപ്പെട്ട സ്‌പെഷ്യലൈസേഷനില്‍ എം.ഇ./എം.ടെക്കും കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനിലോ ബന്ധപ്പെട്ട ബ്രാഞ്ചിലോ ബി.ഇ./ബി.ടെക്. ബിരുദവും വേണം.

കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്ന് കുറഞ്ഞത് 9 സി.ജി.പി.എ. വാങ്ങി കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനിലോ ബന്ധപ്പെട്ട ബ്രാഞ്ചിലോ ബി.ഇ./ബി.ടെക്. ബിരുദം നേടിയവരെ നേരിട്ട് പിഎച്ച്.ഡി. പ്രവേശനത്തിന് പരിഗണിക്കും. വിശദാംശങ്ങള്‍ http://www.iiits.ac.in-ല്‍ ലഭിക്കും. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, യു.ജി./പി.ജി.തല മാര്‍ക്ക്, മറ്റ് അക്കാദമിക്/റിസര്‍ച്ച് നേട്ടങ്ങള്‍ എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.

കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് എന്നീ ബ്രാഞ്ചുകളിലെ പാര്‍ട്ട്‌ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷകര്‍ ഐ.ടി. പ്രൊഫഷണലുകളോ, ഡി.ആര്‍.ഡി.ഒ., ഐ.എസ്.ആര്‍.ഒ. തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ ലാബുകളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരോ ആയിരിക്കണം. നിശ്ചിതമേഖലയിലെ എം.ഇ./എം.ടെക്. ബിരുദം, ബന്ധപ്പെട്ട മേഖലയില്‍ സാങ്കേതികതലത്തില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം നിശ്ചിത മേഖലയിലെ ബി.ഇ./ബി.ടെക്. ബിരുദം എന്നിവ വേണം. വിശദാംശങ്ങള്‍ സൈറ്റില്‍.

രണ്ടിനും അപേക്ഷ http://www.iiits.ac.inലെ പിഎച്ച്.ഡി. അഡ്മിഷന്‍ ലിങ്കുവഴി ഓഗസ്റ്റ് ഒമ്പതുവരെ നല്‍കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഓഗസ്റ്റ് 14നകം സ്പീഡ് പോസ്റ്റ്/കൊറിയര്‍ വഴി സ്ഥാപനത്തില്‍ ലഭിക്കണം.

Content Highlights: IIIT Andhra pradesh invites application for research